Published: December 27, 2025 02:42 PM IST
1 minute Read
റബാത്ത് (മൊറോക്കോ)∙ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിൽ നിലവിലെ ജേതാക്കളായ ഐവറി കോസ്റ്റിനു വിജയത്തുടക്കം. ഗ്രൂപ്പ് എഫ് മത്സരത്തിൽ മൊസാംബിക്കിനെ 1–0നു പരാജയപ്പെടുത്തിയാണ് ഐവറി കോസ്റ്റ് വിജയക്കുതിപ്പ് ആരംഭിച്ചത്. രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ഫ്രാങ്ക് കെസി നൽകിയ പാസ് അമദ് ഡയാലോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മറ്റൊരു ഗ്രൂപ്പ് എഫ് മത്സരത്തിൽ കാമറൂൺ 1–0ന് ഗബോണിനെ തോൽപിച്ചു.
അതേസമയം, ഗ്രൂപ്പ് ഇ മത്സരത്തിൽ റിയാദ് മഹ്റേസിന്റെ ഇരട്ട ഗോളിൽ അൽജീറിയ 3–0ന് സുഡാനെ പരാജയപ്പെടുത്തി ഗ്രൂപ്പിൽ ഒന്നാമതെത്തി. രാജ്യാന്തര അരങ്ങേറ്റം കുറിച്ച ഇബ്രാഹിം മസ്സയും അൽജീറിയയ്ക്കായി ലക്ഷ്യം കണ്ടു. മറ്റൊരു ഗ്രൂപ്പ് ഇ മത്സരത്തിൽ ബുർക്കിനഫാസോ 2–1ന് ഇക്വറ്റോറിയൽ ഗിനിയെ തോൽപിച്ചു.
English Summary:








English (US) ·