30 June 2025, 10:41 AM IST

ഗൗരിയും ആമിർ ഖാനും, ആമിർ ഖാൻ | Photo: ANI, AFP
ആമിര്‍ ഖാന്റെ അഭിനയത്തെക്കുറിച്ചുള്ള ചോദ്യത്തിന് കാമുകി ഗൗരി സ്പ്രാറ്റിന്റെ മറുപടി സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. ആമിര്‍ ഖാന്‍ നല്ല നടനാണോ എന്ന ചോദ്യത്തിന് ഗൗരി നല്‍കിയ മറുപടിയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഇനിയും മെച്ചപ്പെടാനുണ്ടെന്നായിരുന്നു അവതാരകന്റെ ചോദ്യത്തിന് ഗൗരിയുടെ മറുപടി.
ആമിര്‍ ഖാനുമായുള്ള ലല്ലന്‍ടോപ്പിന്റെ അഭിമുഖത്തിലായിരുന്നു ഗൗരിയുടേയും സാന്നിധ്യമുണ്ടായത്. ആരാധകര്‍ക്കും ചോദ്യംചോദിക്കാന്‍ അവസരം നല്‍കുന്നതായിരുന്നു അഭിമുഖം. സദസ്സില്‍ ആരാധകര്‍ക്കൊപ്പമായിരുന്ന ഗൗരിക്ക് ആമിറിനോട് ഒരു ചോദ്യംചോദിക്കാന്‍ അവതാരകന്‍ അവസരം നല്‍കി.
ചോദ്യം കിട്ടാതെ മടിച്ചുനിന്ന ഗൗരിയോട് അവതാരകന്‍ ആമിര്‍ ഖാനെക്കുറിച്ച് ചോദിക്കുകയായിരുന്നു. ആമിര്‍ ഖാന്‍ നല്ല നടനാണോ എന്നായിരുന്നു ചോദ്യം. ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ഗൗരി ഉടന്‍ തന്നെ മറുപടി നല്‍കി. ഗൗരിയുടെ അഭിപ്രായത്തോട് യോജിക്കുന്നു എന്ന് ആമിര്‍ ഖാനും പ്രതികരിച്ചു.
തങ്ങള്‍ സുഹൃത്തുക്കളാവുന്നതിന് മുമ്പ് ആമിറിന്റെ വളരെക്കുറച്ച് ചിത്രങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്ന് ഗൗരി പറഞ്ഞു. അതിനുശേഷം കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ശ്രമിച്ചു. 'അകേലെ ഹം, അകേലെ തും' എന്ന ചിത്രത്തിന്റെ ആമിറിന്റെ അഭിനയത്തെ ഗൗരി പ്രശംസിച്ചു.
തന്റെ 60-ാം പിറന്നാള്‍ ദിനത്തിലാണ് ആമിര്‍ തന്റെ കാമുകിയെ പരിചയപ്പെടുത്തിയത്. 20 വര്‍ഷം മുമ്പ് ആദ്യമായി പരിചയപ്പെട്ട ഇരുവരും അടുത്തിടെയാണ് വീണ്ടും കണ്ടുമുട്ടുന്നതും അടുത്ത സുഹൃത്തുക്കളാവുന്നതും. നേരത്തെ, രണ്ടുതവണ വിവാഹിതനായ ആമിറിന് നാലുമക്കളുണ്ട്.
Content Highlights: Aamir Khan's woman Gauri Spratt says there's country for betterment successful his acting
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·