ആമിര്‍ ഖാന്റെ വസതിയില്‍ 25 അംഗ ഐപിഎസ് സംഘം; എന്താണ് സംഭവമെന്ന് ആരാധകര്‍

5 months ago 7

28 July 2025, 09:35 AM IST

aamir khan ips officers

പോലീസ് സംഘം ആമിർ ഖാന്റെ വസതിയിൽനിന്ന് മടങ്ങുന്നതിന്റെ ദൃശ്യം, ആമിർ ഖാൻ | Photo: Screen grab/ YouTube: Varinder Chawla, PTI

ആമിര്‍ ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിയില്‍നിന്ന് ഒരുകൂട്ടം ഐപിഎസ് ഉദ്യോഗസ്ഥര്‍ ഇറങ്ങിപ്പോകുന്ന ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നു. 25 ഐപിഎസ് ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, എന്തിനാണ് ഇത്രയും ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ ആമിറിന്റെ വീട്ടിലെത്തിയത് എന്നതിന് സ്ഥിരീകരണമില്ല.

സന്ദര്‍ശനത്തെക്കുറിച്ച് ആമിര്‍ ഖാനോ അദ്ദേഹത്തിന്റെ ടീമോ പ്രതികരിച്ചില്ല. പോലീസ് വൃത്തങ്ങളും ഔദ്യോഗികമായി പ്രതികരണം പുറത്തിറക്കിയിട്ടില്ല. പോലീസുകാര്‍ താരത്തിന്റെ വീട്ടിലെത്തിയത് സംബന്ധിച്ച് വിവിധ സാധ്യതകള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നുണ്ട്.

ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'സിത്താരേ സമീന്‍പര്‍' വലിയ വിജയമായിരുന്നു. നേരത്തെ, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലെ ഉന്നതര്‍ക്കായി താരം ചിത്രത്തിന്റെ പ്രത്യേകപ്രദര്‍ശനം നടത്തിയിരുന്നു. അത്തരത്തില്‍ പ്രത്യേക പ്രദര്‍ശനം പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംഘടിപ്പിച്ചിട്ടുണ്ടാവാമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. കേവലം സൗഹൃദസന്ദര്‍ശനം ആവാമെന്നും പലരും പറയുന്നു.

അതേസമയം, അമിതാഭ് ബച്ചന്റേയും ആമിര്‍ ഖാന്റേയും പേരില്‍ രജിസ്റ്റര്‍ ചെയ്ത റോള്‍സ് റോയ്‌സ് കാറുകള്‍ക്ക് കര്‍ണാടക പോലീസ് യഥാക്രമം 19, 18 ലക്ഷം രൂപ പിഴയിട്ടിരുന്നു. രാഷ്ട്രീയനേതാവും പ്രാദേശിക വ്യവസായിയുമായ യൂസഫ് ഷെരീഫ് എന്നയാളുടെ പേരിലാണ് നിലവില്‍ ഈ കാറുകള്‍. ഇതുമായി ബന്ധപ്പെട്ട് മൊഴിയെടുപ്പിനോ മറ്റൊ വന്നതാണോ എന്ന് ചില ആരാധകര്‍ ചോദിക്കുന്നുണ്ട്. ഓഗസ്റ്റ് 14 മുതല്‍ 24 വരെ മെല്‍ബണില്‍ നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെലില്‍ (ഐഎഫ്എഫ്എം) ആമിര്‍ മുഖ്യാതിഥിയായി പങ്കെടുക്കാനിരിക്കെയാണ് പോലീസ് സംഘം എത്തിയതെന്നും ശ്രദ്ധേയമാണ്.

Content Highlights: 25 IPS Officers Visit Aamir Khan`s Home: Why?

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article