29 July 2025, 11:11 AM IST

ആമിർ ഖാൻ, ആമിറിൻ്റെ വസതിയിൽ നിന്ന് മടങ്ങുന്ന പോലീസ് വാഹനങ്ങൾ| ഫോട്ടോ: PTI, X/ @amitbhatia1509
ആമിര്‍ ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിയില്‍നിന്ന് ഒരുകൂട്ടം ഐപിഎസ് ഉദ്യോഗസ്ഥര്‍ ഇറങ്ങിപ്പോകുന്ന ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. 25 ഐപിഎസ് ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്രയും ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ ആമിറിന്റെ വീട്ടിലെത്തിയതിൻ്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ.
പോലീസുകാര്‍ താരത്തിന്റെ വീട്ടിലെത്തിയത് സംബന്ധിച്ച് വിവിധ സാധ്യതകള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സൗഹൃദസന്ദര്‍ശനമായിരുന്നു അതെന്നാണ് ഉദ്യോഗസ്ഥൻ പിടിഐയ്ക്ക് നൽകിയ പ്രതികരണം. നിലവിലെ ബാച്ചിലെ ഐപിഎസ് ട്രെയിനികൾ ആമിർ ഖാനെ കാണാൻ ആഗ്രഹിച്ചിരുന്നു. 'ബാച്ചിലെ ഐപിഎസ് ട്രെയിനികൾ അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച ആവശ്യപ്പെട്ടിരുന്നു, അതിനാൽ ആമിർ ഖാൻ അവരെ തന്റെ വസതിയിൽ ക്ഷണിക്കുകയായിരുന്നു. 1999-ൽ പുറത്തിറങ്ങിയ 'സർഫറോഷ്' എന്ന ചിത്രത്തിനു ശേഷം, നിരവധി ഐപിഎസ് ട്രെയിനികൾ ആമിറിനെ കാണാൻ താൽപ്പര്യം പ്രകടിപ്പിക്കാറുണ്ട്'- അദ്ദേഹത്തിന്റെ ടീം അംഗം വിശദീകരിച്ചു.
ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'സിത്താരേ സമീന്‍പര്‍' വലിയ വിജയമായിരുന്നു. നേരത്തെ, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലെ ഉന്നതര്‍ക്കായി താരം ചിത്രത്തിന്റെ പ്രത്യേകപ്രദര്‍ശനം നടത്തിയിരുന്നു.
അതേസമയം, അമിതാഭ് ബച്ചന്റേയും ആമിര്‍ ഖാന്റേയും പേരില്‍ രജിസ്റ്റര്‍ ചെയ്ത റോള്‍സ് റോയ്‌സ് കാറുകള്‍ക്ക് കര്‍ണാടക പോലീസ് യഥാക്രമം 19, 18 ലക്ഷം രൂപ പിഴയിട്ടിരുന്നു. രാഷ്ട്രീയനേതാവും പ്രാദേശിക വ്യവസായിയുമായ യൂസഫ് ഷെരീഫ് എന്നയാളുടെ പേരിലാണ് നിലവില്‍ ഈ കാറുകള്‍. ഇതുമായി ബന്ധപ്പെട്ട് മൊഴിയെടുപ്പിനോ മറ്റൊ വന്നതാണോ എന്ന് ചില ആരാധകര്‍ ചോദിച്ചിരുന്നു. ഓഗസ്റ്റ് 14 മുതല്‍ 24 വരെ മെല്‍ബണില്‍ നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെലില്‍ (ഐഎഫ്എഫ്എം) ആമിര്‍ മുഖ്യാതിഥിയായി പങ്കെടുക്കാനിരിക്കെയാണ് പോലീസ് സംഘം എത്തിയതെന്നും ശ്രദ്ധേയമാണ്.
Content Highlights: Aamir Khan Hosts IPS Trainees astatine Mumbai Residence: Clarifying the Viral Visit
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·