ആമിർ ഖാനും അല്ലുവും ഒന്നിക്കുന്നു?; താരങ്ങൾ ഒന്നിച്ചുള്ള ചിത്രം ഏറ്റെടുത്ത് ആരാധകർ

8 months ago 7

07 May 2025, 06:57 PM IST

allu

അല്ലു അർജുൻ, ആമിർ ഖാൻ | Photo: X@BunnyYouthIcon

ന്യൂഡൽഹി: തെലു​ഗ് സൂപ്പർതാരം അല്ലു അർജുൻ ബോളിവുഡ് താരം ആമിർ ഖാനെ സന്ദർശിച്ചതായി റിപ്പോർട്ടുകൾ. ആമിറിന്റെ മുംബൈയിലെ വീട്ടിലെത്തിയായിരുന്നു അല്ലു ആമിറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു ഫാൻ പേജ് ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. തങ്ങളുടെ പ്രിയ താരങ്ങൾ ഒന്നിച്ചുനിൽക്കുന്ന ചിത്രത്തിന് വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഔദ്യോ​ഗികമായ സ്ഥിരീകരണമൊന്നുമില്ലെങ്കിലും ഇരുവരും ഉടൻ ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

പുഷ്പ 2-വിന്റെ വലിയ വിജയത്തിന് ശേഷം സൺ പിക്ചേഴ്സ് നിർമിക്കുന്ന ആറ്റ്ലീ ചിത്രമാണ് അടുത്തതായി തീയേറ്ററിലെത്തുന്ന അല്ലു അർജുൻ ചിത്രം. അല്ലു അര്‍ജുന്റെ 22-ാമത്തെ ചിത്രവും അറ്റ്‌ലിയുടെ ആറാമത്തെ ചിത്രവുമാണിത്. ലോകോത്തര മികവുള്ള ഇന്ത്യന്‍ സിനിമാ പ്രഖ്യാപനത്തിന്റെ വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

അതേസമയം, 2007-ലെ സൂപ്പർഹിറ്റ് ചിത്രം താരെ സമീൻ പറിൻ്റെ തുടർച്ചയായ സിതാരെ സമീൻ പർ ഒരുക്കുന്നതിന്റെ തിരക്കിലാണ് ആമിർ. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരം അടുത്തിടെ പങ്കുവെച്ചിരുന്നു. ആമിറിനെ കൂടാതെ പുതുമുഖങ്ങളായ ആരൂഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ഭൻസാലി, റിഷി ഷഹാനി, റിഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്കർ എന്നിവരും പോസ്റ്ററിലുണ്ട്.

Content Highlights: Telugu Superstar Allu Arjun Visits Bollywood Icon Aamir Khan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article