ബോളിവുഡ് താരം ആമിർ ഖാൻ ഗൗരി സ്പ്രാട്ടിനെ വിവാഹം ചെയ്തു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ക്രീം, ബീജ് നിറങ്ങളിലുള്ള പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് ഇരുവരും വിവാഹ രേഖകളിൽ ഒപ്പുവെച്ചതോടെയാണ് ചടങ്ങുകൾ പൂർത്തിയായത്.
ആമിറിന്റെ മക്കളായ ജുനൈദ് ഖാൻ, ഇറ ഖാൻ, ആസാദ് എന്നിവരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സംവിധായകൻ അശുതോഷ് ഗോവാരിക്കർ, നടൻ വീർ ദാസ്, രാഷ്ട്രീയ നേതാവ് രാജ് താക്കറെ തുടങ്ങി നിരവധി പ്രമുഖരും വിവാഹത്തിൽ സന്നിഹിതരായി.
റീന ദത്തയ്ക്കും കിരൺ റാവുവിനും ശേഷമുള്ള ആമിർ ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്. മാർച്ചിൽ തന്റെ 60-ാം പിറന്നാളിനോടനുബന്ധിച്ച് ഗൗരിയുമായുള്ള ബന്ധം ആമിർ പരസ്യമാക്കിയിരുന്നു. 25 വർഷത്തിലേറെയായി പരസ്പരം പരിചയമുള്ള ഇരുവരും അടുത്തിടെയാണ് പ്രണയത്തിലായത്. ബെംഗളൂരു ആസ്ഥാനമായി ഫാഷൻ, ബ്യൂട്ടി മേഖലയിലും പിന്നീട് ആമിർ ഖാൻ പ്രൊഡക്ഷൻസുമായും ഗൗരി പ്രവർത്തിച്ചിട്ടുണ്ട്.
“വളരെ ചെറിയതും ഞങ്ങൾക്ക് ഏറെ പ്രത്യേകതയുള്ളതുമായ വിവാഹമാണ് ഇത്. രണ്ട് കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്,” എന്ന് വിവാഹത്തിന് മുന്നോടിയായി ആമിർ ഖാൻ വ്യക്തമാക്കിയിരുന്നു.
2 months ago
10




English (US) ·