
മുഹമ്മദ് സിറാജ് | ANI, സച്ചിൻ തെണ്ടുൽക്കർ | AFP
ന്യൂഡൽഹി: ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ പേസർ മുഹമ്മദ് സിറാജിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം സച്ചിൻ തെണ്ടുൽക്കർ. ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം സിറാജ് നിർണായക സംഭാവനകൾ നൽകിയെന്നും എന്നാൽ അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്നും സച്ചിൻ റെഡ്ഡിറ്റിൽ കുറിച്ചു. കഴിഞ്ഞദിവസം പുറത്തുവന്ന ടെസ്റ്റ് റാങ്കിങ്ങില്‍ സിറാജ് 12 സ്ഥാനം മെച്ചപ്പെടുത്തി 15-ാം റാങ്കിലെത്തിയിരുന്നു.
'അവിശ്വസനീയം. ഗംഭീരമായ സമീപനം. അദ്ദേഹത്തിന്റെ മനോഭാവം എനിക്കിഷ്ടമാണ്. - സച്ചിൻ പറഞ്ഞു. ഒരു ഫാസ്റ്റ് ബൗളർ നിരന്തരം അങ്ങനെ വെല്ലുവിളിക്കുന്നത് ഒരു ബാറ്ററും ഇഷ്ടപ്പെടില്ല. പരമ്പരയിൽ ആയിരത്തിലധികം പന്തുകൾ എറിഞ്ഞതിന് ശേഷം, അവസാന ദിവസം പോലും മണിക്കൂറിൽ 90 മൈൽ വേഗതയിൽ അദ്ദേഹം പന്തെറിഞ്ഞതായി കമന്റേറ്റർമാർ പറയുന്നത് ഞാൻ കേട്ടു. അത് അദ്ദേഹത്തിന്റെ ധൈര്യവും വലിയ മനസുമാണ് കാണിക്കുന്നത്.'- സച്ചിൻ പറഞ്ഞു.
'അവസാന ദിവസം അദ്ദേഹം തുടങ്ങിയ രീതി ശ്രദ്ധേയമായിരുന്നു. ഞങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം നിർണായക പങ്ക് വഹിച്ച് അദ്ദേഹം ടീമിന് മുതൽക്കൂട്ടായി. മുൻപും അദ്ദേഹം ഇത്തരത്തിൽ ടീമിന് സംഭാവന നൽകിയിട്ടുണ്ട്. ഈ പരമ്പരയിലും അതുതന്നെ സംഭവിച്ചു. അദ്ദേഹം വിക്കറ്റുകൾ വീഴ്ത്തിയ രീതിയും പ്രകടനവും വെച്ചുനോക്കുമ്പോൾ അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിക്കുന്നില്ല.' സച്ചിൻ കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ അഞ്ചാം ദിനം സിറാജ് പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. രണ്ടാം ഇന്നിങ്‌സിലെ അഞ്ചു വിക്കറ്റ് നേട്ടമടക്കം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ സിറാജായിരുന്നു കളിയിലെ താരം. 23 വിക്കറ്റുകളുമായി പരമ്പരയിലെ വിക്കറ്റ് വേട്ടയിലും മുമ്പന്‍ സിറാജ് തന്നെ.
പരമ്പരയിലെ അഞ്ചു ടെസ്റ്റിലും കളിച്ച ഏക പേസർ കൂടിയാണ് സിറാജ്. ഇംഗ്ലണ്ട് നിരയിലും അഞ്ചു മത്സരം മുഴുവനായും കളിച്ച പേസര്‍മാരില്ല. ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുനയാണ് താരം. വര്‍ക്ക് ലോഡിനെ പറ്റിയുള്ള ചര്‍ച്ചകളിലൊന്നും കടന്നുവരാതെ ഇന്ത്യക്കായി നിര്‍ണായകസംഭാവനകള്‍ നല്‍കുന്ന പേസർ. പരമ്പരയിലെ അഞ്ചു മത്സരങ്ങളിലുമായി 185.3 ഓവറുകള്‍ അതായത് 1113 പന്തുകളാണ് സിറാജ് എറിഞ്ഞത്.
Content Highlights: sachin tendulkar connected Mohammed Siraj trial show england








English (US) ·