'ആയിരത്തിലൊരുവ'നായ 'വിചാരണ' നേരിടാത്ത 'ഉസ്താദ്'; സിബി മലയിലിന് ആശംസയുമായി ഷാജി പട്ടിക്കര

7 months ago 7

21 June 2025, 06:00 PM IST

shaji pattikkara

ഷാജി പട്ടിക്കര പങ്കുവെച്ച കുറിപ്പ്, ഷാജി പട്ടിക്കര | Photo: Facebook/ Shaji Pattikkara

മലയാള സിനിമാസംവിധാനരംഗത്ത് നാല്പതുവര്‍ഷം പൂര്‍ത്തിയാക്കുന്ന സംവിധായകന്‍ സിബി മലയിലിന് ആശംസകള്‍ നേര്‍ന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. സിബി മലയിലിന്റെ ചിത്രങ്ങളുടെ പേരുകള്‍ ചേര്‍ത്തുവെച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഷാജി പട്ടിക്കര വ്യത്യസ്തമായ ആശംസനേര്‍ന്നത്. 1985 ജൂണ്‍ 21-നായിരുന്നു സിബി മലയിലിന്റെ ആദ്യചിത്രമായ 'മുത്താരംകുന്ന് പി.ഒ' പുറത്തിറങ്ങിയത്.

ഷാജി പട്ടിക്കരയുടെ കുറിപ്പ്:
മലയാള സിനിമയില്‍ തന്റേതായ 'മുദ്ര' പതിപ്പിച്ച് സംവിധാനരംഗത്ത് 'കിരീട'വും 'ചെങ്കോലു'മേന്തി ഹിറ്റുകളുടെ 'തനിയാവര്‍ത്തന'ങ്ങളിലൂടെ വിജയങ്ങളുടെ 'പരമ്പര' സൃഷ്ടിച്ച 'ബത്ത്‌ലഹേമിലെ സമ്മറി'ല്‍ പോലും 'പ്രണയവര്‍ണ്ണങ്ങളു'ടെ 'ജലോത്സവം' തീര്‍ത്ത 'രാരീരം' പാടിയ 'മുത്താരംകുന്നി'ലെ 'എന്റെ വീട് അപ്പൂന്റേം' എന്ന 'കളിവീട്ടി'ല്‍ 'കാണാക്കിനാവി'ല്‍ ഒരു 'ഫ്‌ളാഷ്' പോലെ 'നീ വരുവോളം' 'കമലദളം' വിരിയിച്ച, 'വണ്ടര്‍ലാന്റിലെത്തിയ ആലീസി'നെപ്പോലെ 'ആയിരത്തിലൊരുവ'നായ 'വിചാരണ' നേരിടാത്ത 'ഉസ്താദ്'.

'അക്ഷര'ങ്ങളുടെ 'എഴുതാപ്പുറങ്ങള്‍'ക്കപ്പുറം 'ചേക്കേറാന്‍ ഒരു ചില്ല' കൊതിച്ചവര്‍ക്ക് 'ഭരത'ത്തിലൂടെ 'സാന്ത്വന'ത്തിന്റെ 'അമൃതം' നല്‍കിയ, 'ധന'ത്തിന് വേണ്ടി 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാന്‍' 'വളയം' തിരിച്ചവര്‍ക്ക് 'ഉന്നം' തെറ്റാതെ 'ആകാശദൂതു'മായെത്തിയ 'ദേവദൂതന്‍' 'ദശരഥ'ത്തില്‍ 'ഹിസ് ഹൈനസ് അബ്ദുള്ള'യുടെ അഭിനന്ദനങ്ങളുടെ 'മാലയോഗ'ത്തില്‍ 'സിന്ദൂരരേഖ' ചാര്‍ത്തിയ 'സാഗരം സാക്ഷി'യായി 'ആഗസ്ത് 1-'ന് 'വയലിനി'ല്‍ 'സദയം സൈഗാള്‍' പാടുമ്പോള്‍ പീലിവിടര്‍ത്തിയാടുന 'മായാമയൂര'ങ്ങളോട് 'കിസാനാ'യ മലയാളിക്ക് 'ഞങ്ങളുടെ വീട്ടിലെ അതിഥികളെ'പ്പോലെ 'ഇഷ്ടം'!
ആശംസകളോടെ...
ഷാജി പട്ടിക്കര

Content Highlights: Shaji Pattikkara congratulates manager Sibi Malayil connected his 40th anniversary

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article