ആയുസിന്റെ കണക്ക് പുസ്തകത്തില്‍ ഒരു വര്‍ഷം കൂടെ കടന്നുപോയി! പുണ്യം ലഭിച്ച ഒരു ദിവസം, ഏറ്റവും വലിയ സമ്മാനം എന്ന് സുരാജ്

2 weeks ago 3
ജൂണ്‍ 30, ഇന്നലെയായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ ജന്മദിനം. ഈ ജന്മദിനത്തില്‍ താന്‍ നാട്ടില്‍ ആയിരുന്നില്ല, തിരുവണ്ണമലൈയിലായിരുന്നു എന്ന വിശേഷം പങ്കുവച്ച് സുരാജ് വെഞ്ഞാറമൂട് . തിരുവണ്ണമലയിലെ വിശേഷ ദിവസം, തിരക്കുള്ള റോഡില്‍ ഒറ്റയ്ക്ക് നിന്ന് കാഴ്ചകള്‍ ആസ്വദിക്കുന്ന ഒരു വീഡിയോയ്‌ക്കൊപ്പമാണ് സുരാജ് വെഞ്ഞാറമൂടിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. തന്നെ തിരിച്ചറിഞ്ഞ് അടുത്തെത്തുന്നവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതും വീഡിയോയില്‍ കാണാം.

ആയുസ്സിന്റെ കണക്കു പുസ്തകത്തിലെ ഒരു വര്‍ഷം കൂടി കടന്നു പോയിരിക്കുന്നു. പിന്നാളിന് ഈ പുണ്യഭൂമിയില്‍ ആയിരിക്കാന്‍ ആണ് നിയോഗം, തിരുവണ്ണമലൈ! ഇന്ത്യയിലെ ഏറ്റവും പ്രശസതമായ ശിവ ക്ഷേത്രം. ഇന്ന് ഇവിടെ ഏറ്റവും പ്രത്യേകത ഉള്ള ദിവസമാണ്, പൗര്‍ണ്ണമി. അന്നേ ദിവസം രാത്രിയില്‍ ഭക്തര്‍ ഏകദേശം 14 കിലോമീറ്റര്‍ നീളമുള്ള അരുണാചല മല ചുറ്റി നടന്ന് പ്രദക്ഷിണം ചെയ്യുന്നു. ഇത് ശിവനെ നേരിട്ട് പ്രദക്ഷിണം ചെയ്യുന്നതിന് തുല്യമായ പുണ്യമാണെന്നാണ് വിശ്വാസം. ഈ കാഴ്ചയാണ് ഇന്നത്തെ എന്റെ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം. ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും സ്‌നേഹം- എന്നാണ് വീഡിയോയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമൂട് എഴുതിയത്.

Also Read: ഇനിയും ഇത് നിര്‍ത്തിയില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്ന് ഹന്‍സിക കൃഷ്ണ; ഇതിലെന്തിനാണ് എന്നെ വലിക്കുന്നത്?

വെറുമൊരു സപ്പോര്‍ട്ടിങ് റോളില്‍ സിനിമയിലേക്ക് എത്തിയ സുരാജ് വെഞ്ഞാറമൂട്, ഹാസ്യ രംഗങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം പിടിച്ചു. ദശമൂലം ദാമു എന്ന ഒറ്റ കഥാപാത്രം മതി സുരാജ് വെഞ്ഞാറമൂട് എന്ന ഹാസ്യ നടനെ ഇഷ്ടപ്പെടാന്‍. പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെ സുരാജ് വെഞ്ഞാറമൂടിന് ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷമാണ്, അത്രയും സീരിയസ് റോളുകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും എന്ന് മലയാളി പ്രേക്ഷകരും സംവിധായകരും തിരിച്ചറിഞ്ഞത്. പിന്നീട് തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തുടങ്ങി ഒരുപാട് സിനിമകളിലൂടെ സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ തന്നെ സ്വയം മിനുക്കിയെടുത്തു.

Also Read: ചേച്ചി ക്ഷമിക്കണം! ഉര്‍വശിയുടെ കടുക് വറ സീന്‍ അനുകരിച്ച് വിദ്യ ബാലന്‍; എനിക്ക് ഒരുപാടിഷ്ടമുള്ള നടിയാണ് എന്ന്


ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴ് സിനിമാ ലോകത്തും സുരാജിന് തിരക്കേറുകയാണ്. വിക്രം നായകനായ വീര ധീര സൂരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള ചുവടുമാറ്റം. പിന്നീട് യൂത്ത്, കര പോലുള്ള സിനിമകളിലും മികച്ച റോളുകള്‍ ചെയ്ത് കൈയ്യടി നേടി. നിലവില്‍ ജയിലര്‍ 2 എന്ന ചിത്രത്തിലാണ് സുരാജ് അഭിനയിക്കുന്നത്.
Read Entire Article