എന്റെ ആയുസ് മുഴുവന്‍ എനിക്ക് നിന്റെ സ്‌നേഹം വേണം, ഇല്ലെങ്കില്‍ നിന്റെ സ്‌നേഹം ഉള്ളത് വരെ എനിക്ക് ആയുസ് മതി- എന്നാണ് ലേഖയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഇതാണ് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ നിര്‍വചനം എന്ന് ആരാധകര്‍ കമന്റില്‍ പറയുന്നു. ഇരുവരുടെയും സ്‌നേഹത്തെ കുറിച്ചുള്ള വര്‍ണനകളാണ് മറ്റ് കമന്റുകള്‍.
അനിയത്തിയുടെ സിനിമ കാണാന്‍ അപ്പു എത്തി, ആശംസകളുമായി മമ്മൂട്ടിയും ദുല്‍ഖറും; പടം മിന്നിച്ചേക്കണേ എന്ന പ്രാര്‍ത്ഥനയോടെ ആരാധകരും
വളരെ രസകരമാണ് എംജി ശ്രീകുമാറിന്റെയും ലേഖയുടെയും പ്രണയ കഥ. അടുത്തിടെ ആനീസ് കിച്ചണില്‍ അതിഥികളായി വന്നപ്പോള്‍ പോലും ഇരുവരും തങ്ങളുടെ പ്രണയ കഥ പങ്കുവച്ചിരുന്നു.
എന്നും കാണുന്ന ഒരു സുന്ദരിയോട് എംജിക്ക് വല്ലത്ത ഇഷ്ടം തോന്നി. ഇഷ്ടം പറയാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടു. പാടിയ പാട്ടിന്റെ കാസ്റ്റ് കൊടുത്തു, റെക്കോര്‍ഡിങ് സ്റ്റുഡിയോയിലേക്ക് ക്ഷണിച്ച് പാടുന്നത് കേള്‍പ്പിച്ചു, ലേഖയെ വര്‍ണിച്ച് എംജി ഒരു പാട്ട് കംപോസ് അടക്കം ചെയ്തു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ലേഖ വീഴാതെയായപ്പോള്‍ വീട്ടില്‍ കയറി ചെന്ന് കൈ പിടിച്ച് ഇറക്കുകയും ചെയ്തിരുന്നുവത്രെ. പക്ഷേ അന്നൊന്നും ലേഖ ഇറങ്ങി വന്നില്ല. പിന്നീടെപ്പോഴോ അത് സംഭവിച്ചു.
പതിനാല് വര്‍ഷം ലിവിങ് ടുഗെദര്‍ റിലേഷന്‍ ഷിപ്പില്‍ ജീവിച്ചതിന് ശേഷമായിരുന്നു ലേഖയുടെയും എംജി ശ്രീകുമാറിന്റെയും വിവാഹം. മൂകാംബികയില്‍ വച്ച് സ്വകാര്യമായി താലികെട്ടി തിരിച്ചുവരാം എന്നാണ് കരുതിയത്. പക്ഷേ അവിടെ വച്ച് സീമയുടെയും ഐവി ശശിയുടെയും മുന്നില്‍ പെട്ടു. പിന്നെ അവരെ സാക്ഷിയാക്കി കല്യാണം കഴിച്ച്, അവിടെ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തിരിച്ചു തിരുവനന്തപുരത്തെത്തി, അവിടെയും രജിസ്റ്റര്‍ ചെയ്തു.
ലേഖയുടെ രണ്ടാമത്തെ വിവാഹമായിരുന്നു എംജി ശ്രീകുമാറുമായി. ആദ്യ ബന്ധത്തില്‍ ഒരു മകളുണ്ട്. ആ മകളുടെ വിവാഹവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ കൊച്ചിമക്കളുമായി. പക്ഷേ ലേഖയും എംജിയും ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. ഇവള്‍ക്ക് വേണ്ടിയാവാം അമ്മ എനിക്ക് ജന്മം നല്‍കിയത് എന്നാണ് എംജി ശ്രീകുമാര്‍ ഒരിക്കല്‍ പറഞ്ഞത്. തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം എംജിയെ കണ്ടു മുട്ടിയതാണ് എന്ന് ലേഖയും പറഞ്ഞിട്ടുണ്ട്.




English (US) ·