Published: September 27, 2025 07:26 AM IST Updated: September 27, 2025 01:27 PM IST
1 minute Read
മഞ്ചേരി ∙ സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ രണ്ടാം സീസണ് മലപ്പുറം എഫ്സി റെഡി! ടീമിന്റെ രണ്ടാം സീസൺ ലോഞ്ച് നെറ്റ്ബോൾ മുൻ ദേശീയ ക്യാപ്റ്റനും നടിയുമായ പ്രാചി തെഹ്‌ലാൻ നിർവഹിച്ചു. ആയിരക്കണക്കിനു കാണികളെ സാക്ഷികളാക്കി പയ്യനാട് സ്റ്റേഡിയത്തിൽ ടീമിന്റെ പ്രഖ്യാപനവും നടന്നു. 5 വിദേശ താരങ്ങൾ ഉൾപ്പെടെ 24 അംഗ സ്ക്വാഡിനെയാണ് സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിനായി മലപ്പുറം എഫ്സി ഒരുക്കിയിട്ടുള്ളത്.
സ്പാനിഷ് പരിശീലകൻ മിഗ്വേൽ കോറൽ ടൊറേറയാണ് മുഖ്യപരിശീലകൻ. തിരുവനന്തപുരം പൊഴിയൂർ സ്വദേശി ക്ലയോഫാസ് അലക്സ് സഹപരിശീലകനും ഗോവ സ്വദേശി ഫെലിക്സ് ഡിസൂസ ഗോൾ കീപ്പിങ് പരിശീലകനുമാണ്.
ഇന്ത്യൻ വംശജനായ ഫിജിയൻ സ്ട്രൈക്കർ റോയ് കൃഷ്ണയാണ് മലപ്പുറം എഫ്സി ടീമിലെത്തിച്ചിരിക്കുന്ന പ്രധാന വിദേശതാരം. ഐറ്റോർ അൽദാലൂർ (ഡിഫൻഡർ, സ്പെയിൻ), ജോൺ കെന്നഡി (സ്ട്രൈക്കർ, ബ്രസീൽ), കമ്രോൺ തുർസനോവ് (മിഡ്ഫീൽഡർ, താജിക്കിസ്ഥാൻ), ഫാക്കുൻഡോ ബല്ലാർഡോ (മിഡ്ഫീൽഡർ, അർജന്റീന) എന്നിവരാണ് മറ്റു വിദേശ താരങ്ങൾ.
English Summary:








English (US) ·