Authored by: അശ്വിനി പി|Samayam Malayalam•23 Jul 2025, 5:52 pm
വളരെ വിചിത്രമായ സ്വഭാവങ്ങളുള്ള ഗായകനായിരുന്നു ഓസി ഓസ്ബോൺ. വിവാദങ്ങൽ നിറഞ്ഞ ജീവിതം. പക്ഷേ കരിയരിൽ ഒന്നും വിട്ടുകൊടുത്തില്ല.
ഓസി ഓസ്ബോൺ ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് കുടുംബം മരണ വാർത്ത അറിയിച്ചത്. പ്രിയപ്പെട്ട ഓസി ഞങ്ങളെ വിട്ടുപോയി, കുടുംബം അദ്ദേഹത്തിനൊപ്പമുണ്ട്. ദയവ് ചെയ്ത് ഈ സമയത്ത് ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണം- എന്നായിരുന്നു പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
1948 ൽ ആയിരുന്നു ജോൺ മൈക്കൽ ഓസി ഓസ്ബോണിന്റെ ജനനം. ബാല്യത്തിൽ ദാരിദ്രവും ജയിൽവാസവുമടക്കം പലതും നേരിടേണ്ടി വന്നു. കള്ളനെന്ന പേരും ഉണ്ടായിരുന്നു. ഒന്നിനും കൊള്ളാത്തവനായിരുന്നു ഞാൻ എന്നാണ് ഓസി ഒരിക്കൽ തന്നെ കുറിച്ച് പറഞ്ഞത്.Also Read: ജിന്നിന് മാത്രം എന്താണ് പ്രത്യേക പരിഗണന; ബിടിഎസ്സിലെ മറ്റുള്ളവരെക്കാൾ തനിക്ക് കിട്ടുന്ന പരസ്യങ്ങളെ കുറിച്ച് താരം പറയുന്നു
ടോണി ഐയോമി, ഗീസർ ബട്ട്‌ലർ, ബിൽ വാർഡ് എന്നിവരുമായി ചേർന്ന് ബ്ലാക്ക് സബ്ബത്ത് രൂപീകരിച്ചതോടെയാണ് ഓസിയുടെ കരിയർ ആരംഭിച്ചത്. 1970-ൽ പുറത്തിറങ്ങിയ അവരുടെ ആദ്യ ആൽബമായ 'ബ്ലാക്ക് സാബത്ത്', 'പാരാനോയിഡ്', 'മാസ്റ്റർ ഓഫ് റിയാലിറ്റി' തുടങ്ങിയ ക്ലാസിക്കുകൾ ഹെവി മെറ്റലിന് ഒരു മാതൃകയായി മാറി
1979 ൽ മയക്ക് മരുന്ന് ഉപയോഗത്തിന്റെ പേരിൽ ബ്ലാക്ക് സബ്ബത്തിൽ നിന്ന് ഓസി പുറത്താക്കപ്പെടുകയും സോളോ കരിയർ ആരംഭിക്കുകയും ചെയ്തു. 1980-ൽ 'ബ്ലിസാർഡ് ഓഫ് ഓസ്' എന്ന ആൽബത്തിലൂടെ ആരംഭിച്ച സോളോ കരിയർ മികച്ച വിജയം നേടി. 2022-ൽ പുറത്തിറങ്ങിയ 'പേഷ്യന്റ് നമ്പർ 9' ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആൽബം.
1982-ൽ ഒരു കച്ചേരിയിൽ വെച്ച് ഒരു വവ്വാലിന്റെ തല കടിച്ചു, റെക്കോർഡ് ലേബൽ മീറ്റിംഗിൽ വെച്ച് രണ്ട് പ്രാവുകളുടെ തല കടിച്ചു എന്നൊക്കെയുള്ള വാർത്തകൾ ഓസി എന്ന ഗായകന്റെ വിചിത്രമായ സ്വഭാവത്തെയാണ് കാണിച്ചു തന്നത്. മയക്ക് മരുന്നിന്റെ സ്വാധീനത്തിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതിന് ഓസി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഓസിയെ മനസ്സിലാക്കിയ ഷാരോൺ പ്രശ്നങ്ങൾ അവസാനിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ തയ്യാറായി.
ഗ്രീൻ കാർഡുടമകൾ സൂക്ഷിച്ചോളൂ; ഇത് ചെയ്താൽ നാടുകടത്തൽ ഉറപ്പ്
1982 ൽ ആണ് ഓസി ഷാരോണിനെ വിവാഹം ചെയ്തത്. കെല്ലി, ജാക്ക്, എയ്‌മി എന്നിങ്ങനെ മൂന്ന് മക്കളാണ് ദമ്പതികൾക്ക്. ആദ്യ ഭാര്യ തെൽമയിൽ ജെസീക്ക, ലൂയിസ് എന്നിങ്ങനെ രണ്ട് മക്കൾ കൂടിയുണ്ട്. ഓസിയുടെ കരിയറിൽ ഏറ്റവും അധികം പിന്തുണ നൽകിയ ആളാണ് ഭാര്യ ഷാരോൺ. ഇരുവരും ചേർന്ന് ഓസ്ഫെസ്റ്റ് എന്ന പ്രമുഖ മെറ്റൽ ഫെസ്റ്റിവലിന് 1996-ൽ തുടക്കമിടുകയും വർഷങ്ങളോളം ഈ ഫെസ്റ്റിവൽ വിജയകരമായി നടക്കുകയും ചെയ്തിരുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·