Published: April 05 , 2025 03:15 PM IST
1 minute Read
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ എം.എസ്. ധോണി നയിക്കില്ല. പരുക്കുമാറിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് ഇന്നത്തെ മത്സരം കളിക്കും. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയാണ് ഋതുരാജിന്റെ കയ്യിൽ പരുക്കേറ്റത്. പരുക്കു മാറിയില്ലെങ്കിൽ ഗെയ്ക്‌വാദ് കളിക്കില്ലെന്ന് പരിശീലകൻ മൈക്ക് ഹസ്സി പ്രതികരിച്ചിരുന്നു.
മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപ്റ്റന്‍ അക്ഷർ പട്ടേൽ ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ടു വിജയങ്ങളുമായി പോയിന്റു പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഡൽഹി തുടർച്ചയായ മൂന്നാം വിജയമാണ് ഉന്നമിടുന്നത്. അതേസമയം മൂന്നു മത്സരങ്ങൾ കളിച്ച ചെന്നൈ ഒരെണ്ണം ജയിച്ചപ്പോൾ, രണ്ടെണ്ണം തോറ്റു. ഡൽഹി ക്യാപിറ്റൽസിൽ ദക്ഷിണാഫ്രിക്കയുടെ സീനിയർ താരം ഫാഫ് ഡുപ്ലേസി കളിക്കുന്നില്ല. പകരം സമീർ റിസ്‍വി പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചു. അതേസമയം ചെന്നൈ സൂപ്പർ കിങ്സിൽ രണ്ടു മാറ്റങ്ങളുണ്ട്. ഓപ്പണര്‍ ഡെവോൺ കോൺവെയും ബോളർ മുകേഷ് ചൗധരിയും പ്ലേയിങ് ഇലവനിലെത്തി.
ചെന്നൈ സൂപ്പർ കിങ്സ് പ്ലേയിങ് ഇലവൻ– രചിന്‍ രവീന്ദ്ര, ഡെവോൺ കോൺവെ, ഋതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, എം.എസ്. ധോണി, ആർ. അശ്വിന്‍, നൂർ അഹമ്മദ്, മുകേഷ് ചൗധരി, ഖലീല്‍ അഹമ്മദ്, മതീഷ പതിരാന.
ഡൽഹി ക്യാപിറ്റൽസ് പ്ലേയിങ് ഇലവൻ– ജേക് ഫ്രേസർ മഗുർക്, കെ.എൽ. രാഹുൽ, അഭിഷേക് പൊറേൽ, അക്ഷര്‍ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, സമീർ റിസ്‍വി, അശുതോഷ് ശർമ, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, മോഹിത് ശർമ.
English Summary:








English (US) ·