Published: August 24, 2025 10:52 AM IST
1 minute Read
കൊച്ചി ∙ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീമിനെ വരവേൽക്കാൻ 25 ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ചു വമ്പൻ പരിപാടി സംഘടിപ്പിക്കണമെന്നാണ് ആഗ്രഹമെന്നു സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ. മെസ്സി വരുമോയെന്ന ചോദ്യത്തിനു വിരാമമായി. വരും എന്നു തന്നെയായിരുന്നു താൻ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ അർജന്റീന ടീമിന്റെ എതിരാളികളുടെ കാര്യത്തിൽ തീരുമാനമാകും. ചില ടീമുകൾ ഇങ്ങോട്ടു താൽപര്യം അറിയിച്ചിട്ടുണ്ട്.
മിനി ലോകകപ്പ് പോലെ ആസൂത്രണം ചെയ്യാൻ ശ്രമിക്കും. രാജ്യത്തെയും പ്രത്യേകിച്ചു കേരളത്തിലെയും മെസ്സി ആരാധകരെ ഒരു കുടക്കീഴിൽ എത്തിക്കാനാണു ശ്രമം. പരിപാടിക്കു വലിയ സാമ്പത്തിക ചെലവു വരും. ടിക്കറ്റ് നിരക്കു സംബന്ധിച്ചു തീരുമാനം ആയിട്ടില്ല. സർക്കാരുമായി ആലോചിച്ചു തീരുമാനിക്കും.
ആരാധകർക്കു മെസ്സിയെ കാണാൻ അവസരം ഒരുക്കും. നവംബർ 10 മുതൽ 18 വരെയുള്ള ദിവസങ്ങളിലാണു കേരളത്തിൽ ടീം എത്തുക. അർജന്റീനയെ എത്തിക്കാൻ സർക്കാർ വലിയ പരിശ്രമം നടത്തിയിട്ടുണ്ടെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു.
English Summary:








English (US) ·