'ആരും 'അമ്മ'യേക്കുറിച്ച് പറയുന്നില്ല'; സിനിമാ കോൺക്ലേവിൽ സങ്കടംപറഞ്ഞ് അൻസിബ, ആശ്വസിപ്പിച്ച് മന്ത്രി

5 months ago 5

സ്വന്തം ലേഖിക

03 August 2025, 09:18 PM IST

ansiba-hassan-saji-cherian

അൻസിബ ഹസൻ, സജി ചെറിയാൻ | Photos: instagram, facebook

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ പരാതിയുമായി നടിയും താരസംഘടന 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറിയുമായ അന്‍സിബ ഹസന്‍. താന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യേക്കുറിച്ച് ആരും പരാമര്‍ശിക്കുന്നില്ലെന്നായിരുന്നു താരത്തിന്റെ പരാതി. വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയെയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയേയും കുറിച്ച് മാത്രമാണ് എല്ലാവരും സംസാരിക്കുന്നതെന്നും അന്‍സിബ പറഞ്ഞു. കോണ്‍ക്ലേവിന്റെ ആദ്യ സെഷനിലായിരുന്നു അന്‍സിബയുടെ പരാതി.

പിന്നാലെ അന്‍സിബയെ ആശ്വസിപ്പിച്ചുകൊണ്ട് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. അങ്ങനെ ഒന്നുമില്ലെന്നും എല്ലാവര്‍ക്കും 'അമ്മ അമ്മ' എന്ന് പറയാമെന്നും തമാശയായി സജി ചെറിയാന്‍ പറഞ്ഞു. അതേസമയം, സിനിമാ കോണ്‍ക്ലേവിന്റെ ഓപ്പണ്‍ ഫോറത്തില്‍ ഫെഫ്കയ്ക്ക് എതിരേ വിമര്‍ശനം ഉയര്‍ന്നു. അധികാര കേന്ദ്രീകരണം സംബന്ധിച്ച ചര്‍ച്ചകളിലാണ് ഫെഫ്കയുടെ അമിതാധികാരപ്രയോഗം ചര്‍ച്ചയായത്. ചില സംഘടനാ പ്രതിനിധികളാണ് വിമര്‍ശനം ഉന്നയിച്ചത്.

Content Highlights: Actor Ansiba Hassan complains, cipher talks astir AMMA. Minister Saji Cherian console

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article