ആരും 'അമ്മ' വിട്ടുപോയിട്ടില്ല, അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് പുതിയ കമ്മിറ്റി വരും- മോഹന്‍ലാല്‍

5 months ago 6

15 August 2025, 11:01 AM IST

mohanlal

മോഹൻലാൽ അമ്മ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തിയപ്പോൾ | ഫോട്ടോ: ജെയ്‌വിൻ ടി. സേവ്യർ/ മാതൃഭൂമി

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തി മുന്‍ പ്രസിഡന്റ് മോഹന്‍ലാല്‍. നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹന്‍ലാല്‍ വോട്ടുചെയ്യാനെത്തിയത്. തിരഞ്ഞെടുപ്പിലൂടെ അധികാരമേല്‍ക്കുന്ന പുതിയ കമ്മിറ്റി സംഘടനയെ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോവുമെന്നാണ് പ്രതീക്ഷയെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു.

'അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് ഒരു കമ്മിറ്റി വരും. അത് നല്ല രീതിയില്‍ 'അമ്മ' എന്ന പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോവും. ആരും ഇതില്‍നിന്ന് വിട്ടൊന്നും പോയിട്ടില്ല. എല്ലാവരും ഇതിലുണ്ട്. എല്ലാവരും കൂടെച്ചേര്‍ന്ന് ഏറ്റവും നല്ല ഭരണം കാഴ്ചവെക്കുമെന്നാണ് വിശ്വാസം', വോട്ടുചെയ്ത ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. വോട്ടുചെയ്തു മടങ്ങുന്ന താന്‍ അമ്മയെ കണ്ടശേഷം ഉച്ചയ്ക്കുള്ള വിമാനത്തില്‍ ചെന്നൈയിലേക്ക് പോവുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

സാധാരണ നിലയില്‍നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ 'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. 'പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് പോലെ എല്ലാവര്‍ക്കും സ്വീകാര്യമായവര്‍ ഇവിടെയും തിരഞ്ഞെടുക്കപ്പെടും. വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ല', ആന്റണി കൂട്ടിച്ചേര്‍ത്തു.

Content Highlights: Mohanlal, on with Antony Perumbavoor, formed his ballot successful the AMMA elections

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article