ആരും പോകേണ്ട, ബീച്ച് കാണാൻ റൊണാൾഡീഞ്ഞോ വരുന്നില്ല! ‘എഐ’ പോസ്റ്ററിൽ നട്ടംതിരിഞ്ഞ് അധികൃതർ

1 month ago 5

മനോരമ ലേഖകൻ

Published: September 25, 2026 12:03 PM IST

1 minute Read

റൊണാൾഡീഞ്ഞോയും സംഘവും കോഴിക്കോട് ബീച്ച് സന്ദർശിക്കുമെന്ന രീതിയിൽ പ്രചരിച്ച വ്യാജ പോസ്റ്റർ
റൊണാൾഡീഞ്ഞോയും സംഘവും കോഴിക്കോട് ബീച്ച് സന്ദർശിക്കുമെന്ന രീതിയിൽ പ്രചരിച്ച വ്യാജ പോസ്റ്റർ

കോഴിക്കോട്∙ ബ്രസീൽ ഫുട്ബോൾ ഇതിഹാസ താരമായ റൊണാൾഡീഞ്ഞോയും സംഘവും കോഴിക്കോട് കടപ്പുറം കാണാൻ വരുന്നെന്ന് വ്യാജപ്രചാരണം പരന്നതോടെ നട്ടംതിരിഞ്ഞ് ഫുട്ബോൾ ആരാധകരും അധികൃതരും. കൊച്ചിയിൽ കളിക്കാനെത്തിയ ബ്രസീലിയൻ താരങ്ങളുടെ സംഘം വെള്ളിയാഴ്ച വൈകിട്ട് 4.30ന് കോഴിക്കോട് കടപ്പുറത്തെത്തുമെന്നാണ് വാട്സാപ് വഴി പ്രചാരണം നടത്തിയത്.

What you should work next

എഐ ഉപയോഗിച്ചുണ്ടാക്കിയ പോസ്റ്ററാണ് ഫുട്ബോൾ ഗ്രൂപ്പുകളിലൂടെയും മറ്റും നാട്ടിലെങ്ങും പരന്നത്. ഇതോടെ ആളുകൾ ബ്രസീൽ ടീം ജില്ലയിൽ എവിടെയെല്ലാമെത്തുമെന്നറിയാൻ വിവിധ ക്ലബ്ബുകളിലേക്കും ഫുട്ബോൾ സംഘടനകളിലേക്കും വിളിച്ചുചോദിക്കാൻ തുടങ്ങി.

ബ്രസീൽ ടീമെത്തിയാൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കേണ്ടത് പൊലീസിന്റെ ചുമതലയാണെങ്കിലും അവരും സംഭവം അറിഞ്ഞിരുന്നില്ല. ഫുട്ബോൾ അസോസിയേഷനുമായി സ്പെഷൽ ബ്രാഞ്ച് അധികൃതർ ബന്ധപ്പെട്ടപ്പോഴാണ് ബ്രസീൽ ടീം കോഴിക്കോട്ടേക്ക് വരുന്നില്ലെന്നും വ്യാജ പോസ്റ്ററുകളാണ് പ്രചരിക്കുന്നതെന്നും സ്ഥിരീകരിച്ചത്.

ബുധനാഴ്ച കൊച്ചിയിൽ നടന്ന ബ്രസീലിയൻ ലെജൻഡ്സ് – ഇന്ത്യൻ ഓൾ സ്റ്റാർ പ്രദർശന മത്സരത്തിൽ പങ്കെടുക്കാനാണ് റൊണാൾഡീഞ്ഞോ ഉൾപ്പെടെയുള്ള മുൻ ബ്രസീൽ താരങ്ങൾ കേരളത്തിലെത്തിയത്. മത്സരത്തിൽ 4–3ന് ബ്രസീൽ ലെജൻഡ്‌സ് വിജയിച്ചിരുന്നു. ഹാട്രിക് നേടിയ ഫെർണാണ്ടീഞ്ഞോയുടെയും ഒരു ഗോളടിച്ച റൊണാൾഡീഞ്ഞോയുടെയും മികവിലായിരുന്നു ബ്രസീലിന്റെ ജയം.

ഇന്ത്യയ്ക്കായി മലയാളി താരം സി.കെ.വിനീത് രണ്ടു ഗോളടിച്ചു; അഷിം ബിശ്വാസ് ഒന്നും. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമായിരുന്നു ബ്രസീലിന്റെ തിരിച്ചുവരവ്. ഒരു ഘട്ടത്തിൽ 4 –1 നു പിന്നിലായെങ്കിലും കളിച്ചു കയറിയ ഇന്ത്യ തോൽവി ഭാരം കുറച്ചു. ‘റിട്ടേൺ ഓഫ് ദ് ടൈറ്റൻസ്’ പരമ്പരയിൽ ചെന്നൈയിൽ നടന്ന ആദ്യ മത്സരത്തിലും ജയം ബ്രസീലിനായിരുന്നു.

English Summary:

Malayala Manorama Online News reports connected the chaos caused by fake quality regarding Brazilian shot fable Ronaldinho's sojourn to Kozhikode beach. An AI-generated poster dispersed done WhatsApp falsely claimed Ronaldinho and his squad would visit, starring to wide disorder among shot fans and authorities.

Read Entire Article