‘ആരുമറിയാതെ’ കലൂർ സ്റ്റേഡിയത്തിൽ വാം അപ് നടത്തി സഞ്ജു സാംസൺ; മടക്കം ഓട്ടോറിക്ഷയിൽ– വിഡിയോ

3 months ago 4

ഓൺലൈൻ ഡെസ്‌ക്

Published: October 11, 2025 09:51 AM IST

1 minute Read

 കലൂർ സ്റ്റേഡിയത്തിൽ വാം അപ് നടത്തിയ ശേഷം  ഓട്ടോറിക്ഷയിൽ മടങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ (ഇടത്), വാം അപ് നടത്തുന്ന സഞ്ജു സാംസൺ (വലത്) (Photos Arranged)
കലൂർ സ്റ്റേഡിയത്തിൽ വാം അപ് നടത്തിയ ശേഷം ഓട്ടോറിക്ഷയിൽ മടങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ (ഇടത്), വാം അപ് നടത്തുന്ന സഞ്ജു സാംസൺ (വലത്) (Photos Arranged)

കൊച്ചി∙ കലൂർ സ്റ്റേഡിയത്തിൽ വാം അപ് നടത്താനെത്തി ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസൺ. ഇന്നലെയാണ് സഞ്ജു സ്റ്റേഡിയത്തിലെത്തി വാം അപ് നടത്തിയത്. അറ്റകുറ്റപ്പണികളെപ്പറ്റിയുള്ള ചർച്ചയ്ക്കായി കായിക മന്ത്രി വി.അബ്‌ദുറഹിമാൻ ഉൾപ്പെടെയുള്ളവർ സ്റ്റേഡിയത്തിലേക്ക് വരുന്നതിനിടയിലാണ് സഞ്ജുവും എത്തിയത്. ഒരു മണിക്കൂറോളം വ്യായാമത്തിനു ശേഷം സഞ്ജു ഓട്ടോറിക്ഷയിൽ മടങ്ങിയതും കൗതുകക്കാഴ്ചയായി.

ഈ മാസം തുടങ്ങുന്ന രഞ്ജി ട്രോഫി ടൂർണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിൽ സഞ്ജു സാംസണമുണ്ട്. എലീറ്റ് ഗ്രൂപ്പ് ബിയിൽ കളിക്കുന്ന കേരളത്തിന്റെ ആദ്യ മത്സരം 15ന് തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ മഹാരാഷ്ട്രയുമായാണ്. ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ട്വന്റി20 ടീമിലും സഞ്ജു സാംസണും ഉൾപ്പെട്ടിട്ടുണ്ട്. ഈ മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് താരം.

ലയണൽ മെസ്സി അടങ്ങുന്ന അർജന്റീന ടീം വരുന്നതിന്റെ ഭാഗമായാണ് കലൂർ സ്റ്റേഡിയം മോടി പിടിപ്പിക്കുന്നത്. നവംബർ 17നാണ് മത്സരം. അർജന്റീന ഫുട്ബോൾ ടീമിന്റെ വരവിനു മുൻപ് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ 70 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് സ്പോൺസർമാർ അറിയിച്ചിരിക്കുന്നത്.

English Summary:

Sanju Samson was spotted doing warm-up exercises astatine Kaloor Stadium. He is preparing for the upcoming Ranji Trophy and the Australian tour. The stadium is besides undergoing renovations up of the Argentina shot team's visit.

Read Entire Article