Edited by: പ്രണവ് മേലേതിൽ|Samayam Malayalam•19 Jul 2025, 10:44 pm
ജെഎസ്‌കെ വി. ജാനകി വേഴ്സസ് കേരള ഗവ.' എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ താൻ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി ദുബായിൽ പറഞ്ഞു. സിനിമയുടെ പേര് മാറ്റിയതിനെക്കുറിച്ചും വിവാദങ്ങൾ എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ചും സംവിധായകൻ പ്രവീൺ നാരായണൻ വിശദീകരിച്ചു. ചിത്രം ഗൾഫിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
ഹൈലൈറ്റ്:
- സുരേഷ് ഗോപി 'ജെഎസ്‌കെ വി. ജാനകി വേഴ്സസ് കേരള ഗവ.' സിനിമ വിവാദത്തിൽ പ്രതികരിക്കുന്നു.
- വിവാദം എങ്ങനെ നേരിടണമെന്നറിയാതെ പകച്ചുപോയതായി സംവിധായകൻ.
- സുരേഷ് ഗോപി അഡ്വ. ഡേവിഡ് ആബേൽ ഡോണോവനായിട്ടാണ് എത്തുന്നത്.
വാർത്താ സമ്മേളനത്തിൽ സുരേഷ് ഗോപി (ഫോട്ടോസ്- Samayam Malayalam) റിലീസായി രണ്ട് ദിവസമേ ആയുള്ളൂവെന്നതിനാൽ പേര് വിവാദം സിനിമയെ ഏതെങ്കിലും തരത്തിൽ ബാധിച്ചിട്ടുണ്ടോ എന്ന് പറയാനുള്ള ഘട്ടത്തിലേയ്ക്ക് എത്തിയിട്ടില്ലെന്നും സംവിധായകൻ പ്രവീൺ നാരായൺ പറഞ്ഞു. വിവാദം പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പറയുന്നതിൽ അർഥമില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു വിവാദമുണ്ടായതെന്ന് സിനിമ കണ്ടവർക്ക് മനസിലാകും. 2018-22 കാലഘട്ടത്തിനിടയ്ക്ക് തിരക്കഥ പൂർത്തിയാക്കി 2023 ഏപ്രിലിൽ റിലീസ് ചെയ്യേണ്ട സിനിമായിയിരുന്നു ഇത്. ഇതിനിടയ്ക്ക് സുരേഷ് ഗോപി കേന്ദ്രമന്ത്രിയായതടക്കം ഒട്ടേറെ കാര്യങ്ങൾ നടന്നു. ഒടുവിൽ ഇത്തരമൊരു വിവാദമുണ്ടായപ്പോൾ എങ്ങനെ നേരിടണമെന്നറിയാതെ ഞങ്ങൾ പകച്ചുപോയിട്ടുണ്ട്. ഒടുവിൽ വിഷയം കോടതിയിൽ നേരിടാമെന്ന തീരുമാനമെടുത്തു. കോടതിവിധിപ്രകാരം ചിത്രത്തിന്റെ പേരിൽ മാറ്റവും വരുത്തി. എന്നിട്ടും ഇതേക്കുറിച്ചുണ്ടാകുന്ന ചോദ്യങ്ങളും മറ്റും എഴുത്തുകാരൻ, സംവിധായകൻ എന്ന നിലയ്ക്ക് വേദനയുണ്ടാക്കുന്നുവെന്നും പ്രവീൺ പറഞ്ഞു. 2022ൽ തിരക്കഥയെഴുതുമ്പോഴും കഥാപാത്രത്തിന് ജനകി എന്ന പേര് നൽകുമ്പോഴും 2025ൽ ഇത്തരമൊരു വിവാദമുണ്ടാകുമെന്ന് ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.
ചിത്രത്തിലെ നടന്മാരായ മാധവ് സുരേഷ്, അസ്കർ അലി, നിർമാതാവ് ജെ.ഫണീന്ദ്ര കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. അനുപമ പരമേശ്വരൻ, യദുകൃഷ്ണൻ, ബൈജു സന്തോഷ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടിക്ക് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ കേരളത്തിലെ നീതിന്യായ വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. സുരേഷ് ഗോപി അഡ്വ. ഡേവിഡ് ആബേൽ ഡോണോവനായിട്ടാണ് എത്തുന്നത്.
സിനിമ ഇന്നലെ മുതൽ ഗൾഫിലെ തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു. കോസ്‌മോസ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്, സേതുരാമൻ നായർ കാങ്കോൽ സഹനിർമ്മാതാവാണ്. ഫാർസ് ഫിലിംസാണ് ചിത്തിന്റെ ഗൾഫിലെ വിതരണക്കാർ.
രചയിതാവിനെക്കുറിച്ച്പ്രണവ് മേലേതിൽപതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ വായിക്കുക





English (US) ·