ആരെയും അറിയിക്കാൻ വേണ്ടി ചെയ്തതല്ല! സ്റ്റേജിൽ വച്ചുകൊടുക്കണ്ട അകത്തുവച്ചു കൊടുത്തോളാമെന്നാണ് പറഞ്ഞത്

5 months ago 5

Authored by: ഋതു നായർ|Samayam Malayalam1 Aug 2025, 4:37 pm

നല്ല മോളാണ് നന്മയുള്ളവൾ ആണ് എന്നൊക്കെ ആളുകൾ എന്നോട് പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം; ആരും അറിയാൻ വേണ്ടി ചെയ്തത് അല്ല ആ സഹായം

അനുശ്രീഅനുശ്രീ (ഫോട്ടോസ്- Samayam Malayalam)
വൈറൽ വീഡിയയ്ക്ക് പിന്നിലെ യാഥാർഥ്യത്തെ കുറിച്ച് പറയുകയാണ് അനുശ്രീ . രണ്ടുദിവസം കൊണ്ട് അത്രയേറെ കോളുകളും മെസേജസും ആണ് ലഭിക്കുന്നത്. എനിക്ക് നന്മ ഉണ്ട്, ഞാൻ നല്ലവൾ ആണെന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം. ഇത്രയേറെ സ്നേഹം കാണുമ്പൊൾ സത്യത്തിൽ ഞാൻ ഇമോഷണൽ ആകുന്നു; അനുശ്രീ പറയുന്നു

നിങ്ങൾ വീഡിയോയിൽ കണ്ടപോലെ ഒരു സംഭവം മാത്രമാണ് അത്. അത് വൈറൽ ആകുമെന്നോ ഇത്രയും ചർച്ചകൾ നടക്കുമെന്നോ ഒരിക്കലും കരുതിയതല്ല. പക്ഷെ യാദൃശ്ചികമായി സംഭവിച്ച കാര്യം വലിയ ചർച്ചയായി. എന്നെ ഒരുപാട് ആളുകൾ ഇന്റർവ്യൂ എന്നൊക്കെ പറഞ്ഞു വിളിക്കുന്നുണ്ട്. പക്ഷേ അത് അവിടെ കഴിഞ്ഞ സംഭവം ആണ്. അതിനെക്കുറിച്ച് എനിക്ക് ഒന്നും സംസാരിക്കാനും ഉണ്ടായിരുന്നില്ല. എനിക്ക് എന്റെ അച്ഛനെ അവിടെ കാണാൻ കഴിഞ്ഞു. ആ സിറ്റുവേഷനിൽ എന്റെ അച്ഛൻ ആയിരുന്നു എങ്കിലോ എന്ന് ചിന്തിച്ചു പോയി, തീർത്തും യാദൃച്ഛികം ആയ സംഭവം ആണത്. ഒരുപാട് മെസേജുകളും കോളും ആണ് എനിക്ക് വരുന്നത്. അതിൽ പലതും പറയുന്ന ഒരു കാര്യമുണ്ട് ആ പുള്ളിയെ കാണുമ്പൊൾ തന്നെ സങ്കടം വരുന്നുവെന്ന്.

ALSO READ: ബൗൺസർമാർ പിടിച്ചുമാറ്റിയിട്ടും ആരാധികമാർ മഞ്ജുവിനെ വളഞ്ഞു! മുടിയിലും കവിളിലും തലോടി വീട്ടമ്മമാർ; മഞ്ജുവിന്റെ വിശേഷം
ആ വീഡിയോയിലൂടെ നിങ്ങൾക്ക് ഇത്രയും സങ്കടം എങ്കിൽ നിങ്ങൾക്ക് ഊഹിക്കാം എനിക്ക് എത്രയും സങ്കടം ഉണ്ടായിട്ടുണ്ട് എന്ന്. എന്റെ അച്ഛൻ അല്ലെങ്കിൽ എന്റെ അച്ഛന് തോന്നുന്ന അത്പോലെ ഒരു സങ്കടം അതാണ് എന്റെ മനസിലും തോന്നിയത്. ഞാൻ എന്നെ കൊണ്ട് ആകുന്ന പോലെ ഒന്ന് സഹായിക്കാം എന്നോർത്തു. ആരെയും അറിയിക്കാൻ വേണ്ടി ചെയ്തതല്ല.

ഞാൻ മാത്രവും അല്ല സഹായം ചെയ്തത്. അത് ആ ഷോപ്പിന്റെ ഓണറും ചെയ്തു. അത് ആരും അറിയണ്ട, ആരെയും അറിയിക്കാൻ വേണ്ടി ചെയ്തത് അല്ല. എനിക്ക് സ്റ്റേജിൽ വച്ചുകൊടുക്കണ്ട ഞാൻ അകത്തുവച്ചു കൊടുത്തോളാം എന്നാണ് പറഞ്ഞത്.

പറയാതെ വയ്യ, രണ്ടുദിവസം കൊണ്ട് എനിക്ക് അത്രയും മെസേജസ് കോൾസ് ഒക്കെയും വന്നു. ഞാൻ വലിയ ഒരു കാര്യമാണ് നന്മയാണ് ചെയ്തത് എന്ന് പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. നല്ല കുട്ടി നന്മയുള്ള മോൾ എന്നൊക്കെ ആളുകൾ പറയുന്നത് വായിക്കുമ്പോൾ ഒരുപാട് സന്തോഷം എനിക്ക് കിട്ടാവുന്നതിൽ വച്ചേറ്റവും വലിയ ധന്യ നിമിഷം തന്നെയാണ് അവിടെ നടന്നത്; അനുശ്രീ ലേറ്റസ്റ്റ് വീഡിയോയിൽ പറയുന്നു.
Read Entire Article