Authored by: ഋതു നായർ|Samayam Malayalam•23 Jun 2025, 8:05 am
മാധവേട്ടൻ ആയിരുന്നു ഏവർക്കും കാവ്യയുടെ അച്ഛൻ ഏവർക്കും. ഏറ്റവും ഒടുവിലത്തെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ മകൾക്ക് ഒപ്പം നിഴലായി അച്ഛനും ഉണ്ടായിരുന്നു.
കാവ്യാ മാധവൻ (ഫോട്ടോസ്- Samayam Malayalam) ഏറെ ഊർജ്ജസ്വലനായ ആരെയും ദ്രോഹിക്കാത്ത ഒരു മനുഷ്യൻ ഏവരോടും സ്നേഹത്തോടെ മാത്രം സംസാരിച്ചിരുന്ന അദ്ദേഹം ഇക്കഴിഞ്ഞ ആഴ്ചയാണ് നാട്ടിൽ നിന്നും ചെന്നൈയിലേക്ക് പോകുന്നത് .
ഇടയ്ക്കിടെ കൊച്ചിയിലെ വീട്ടിലേക്ക് അന്ന് പോകാറുള്ള മാധവേട്ടൻ സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു എന്നാണ് പ്രിയപ്പെട്ടവർ വെളിപ്പെടുത്തുന്നത്. എന്നും രാവിലെ നടക്കാൻ പോകുന്ന വീട്ടിലേക്ക് ഉള്ള സാധനങ്ങളൊക്കെ വാങ്ങാൻ പോകുന്ന ഒരു സാധാരണ മനുഷ്യൻ.തിരികെ വരാം എന്ന് പറഞ്ഞു പോകുമ്പോൾ ഒരിക്കലും നമ്മൾ കരുതിയില്ല അത് ഇങ്ങനെ ഒരു യാത്ര പറച്ചിൽ ആകുമെന്ന്. യാതൊരു അസുഖവും ഉണ്ടായിരുന്നില്ല. മദ്യപിക്കുകയോ പുകവലിക്കുകയോ ഒന്നും ചെയ്യാത്ത ആളായിരുന്നു. നമ്മുടെ റെസിഡൻഷ്യൽ പരിപാടികൾക്ക് ഒക്കെ വരുമായിരുന്നു. ഒന്നിൽ നിന്നും വിട്ടുനിൽക്കാത്ത ആളായിരുന്നു. നാട്ടിൽ ഉള്ളപ്പോൾ എല്ലാ പരിപാടികൾക്കും വരും. കാവ്യക്ക് കുട്ടി ആയശേഷം ചെന്നൈയിലേക്ക് ഇവർ പോയി. അത് വരെ ഇവിടെ ഉണ്ടായിരുന്നുവെന്നും പ്രിയപ്പെട്ടവർ പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
മകളുടെ കരിയറിന് വേണ്ടി സ്വന്തമായി പടുത്തുയർത്തിയ ബിസിനസ്സ് സാമ്ര്യാജ്യം പോലും വേണ്ടെന്നു വച്ച മാധവേട്ടൻ വീടും നാടും എല്ലാം വിട്ടാണ് മകൾക്ക് വേണ്ടി യാത്ര തിരിച്ചത്. എന്നാൽ മകളെ തനിച്ചാക്കിയുള്ള ഈ യാത്ര തീർത്തും വേദനാജനകം എന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.
ALSO READ: എന്റെ ഭാര്യ ഇല്ലെങ്കിൽ ഞാനില്ല; ആദ്യം അവൾ പോണോ അതോ ഞാൻ പോണോ എന്ന് ആലോചിക്കുംകാവ്യയെ ഇന്ന് കണുന്ന നിലയിലേക്ക് എത്തിച്ചതിൽ അദ്ദേഹത്തിനുള്ള പങ്ക് ചെറുതല്ല. ബാലതാരമായി ഉള്ള അരങ്ങേറ്റം മുതൽ നായിക ആയുള്ള ഏറ്റവും ഒടുവിലത്തെ ചിത്രം വരെയും മാധവേട്ടൻ ആണ് കാവ്യയ്ക്ക് നിഴലായി ഒപ്പം ഉണ്ടായിരുന്നത്.
മകൾ പലവിധ സാഹചര്യങ്ങളിലൂടെ കടന്നു പോയപ്പോൾ ഊണും ഉറക്കവും എല്ലാം ഉപേക്ഷിച്ചു കൂട്ടിരുന്ന അച്ഛൻ കൂടി ആയിരുന്നു അദ്ദേഹം. ഏറ്റവും ഒടുവിൽ മകളുടെ ഒപ്പം മകളുടെ കണ്മുൻപിൽ വച്ചായിരുന്നു ആ മരണം സംഭവിച്ചത്. ചില മരണവാർത്തകൾ ഏവർക്കും ഉണ്ടാക്കുന്ന ഒരു വേദനയുണ്ട്. ഇത്ര വേഗം പോകണമായിരുന്നോ ഈ യാത്ര എന്ന തോന്നൽ ഉണ്ടാകും അത്തരമൊരു യാത്ര ആയിരുന്നു മാധവേട്ടന്റേത്.





English (US) ·