Published: September 05, 2026 09:07 AM IST
1 minute Read
ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസ് മത്സരത്തിനിടെ കഞ്ചാവ് മണം സംബന്ധിച്ച് അംപയറോട് പരാതിപ്പെട്ട് ബെലാറൂസ് താരം അരീന സബലേങ്ക. ഉസ്ബെക്കിസ്ഥാന്റെ കമില റാഖിമോവയ്‌ക്കെതിരെ, ടൂർണമെന്റിലെ മൂന്നാം റൗണ്ട് മത്സരത്തിനിടെയാണ് സംഭവം. ഒന്നാം സെറ്റിൽ 2-0 ന് മുന്നിലായിരുന്ന സബലേങ്ക, സർവ് ചെയ്യുന്ന സമയത്താണ് അംപയറുടെ അടുത്തേക്ക് ചെന്ന് പരാതി ഉന്നയിച്ചത്. ‘‘ആരോ ഇവിടെ കഞ്ചാവ് വലിക്കുന്നുണ്ട്. അതൊന്ന് പരിശോധിക്കാമോ... കാരണം ഇതിന് കടുത്ത മണമാണ്..’’– ഒന്നാം സീഡായ അരീന സബലേങ്ക, അംപയർ ഇവ അസ്ദെരാക്കി-മൂറിനോട് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
What you should work next
സ്റ്റേഡിയത്തിനുള്ളിൽ പുകവലി അനുവദനീയമല്ലെങ്കിലും, ന്യൂയോർക്കിൽ 21 വയസ്സിന് മുകളിലുള്ളവർക്ക് വിനോദ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാണ്. യുഎസ് ഓപ്പൺ വേദിക്കു സമീപത്തുള്ള കൊറോണ പാർക്കിൽനിന്ന് തുടർച്ചയായി കഞ്ചാവിന്റെ മണം എത്തുന്നതിനാൽ പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നില്ലെന്ന് താരങ്ങൾ നേരത്തെ പരാതി നൽകിയിരുന്നു.
അതേസമയമം, മൂന്നാം റൗണ്ട് മത്സരത്തിൽ കമില റാഖിമോവയെ പരാജയപ്പെടുത്തി അരീന സബലേ യുഎസ് ഓപ്പൺ ടെന്നിസിന്റെ പ്രീ ക്വാർട്ടറിൽ കടന്നു. റാഖിമോവയ്‌ക്കെതിരെ 6-3, 6-4 എന്ന സ്‌കോറിനാണ് സബലേങ്കയുടെ ജയം. മത്സരത്തിലുടനീളം ഒരു ബ്രേക്ക് പോയിന്റ് പോലും നേരിടേണ്ടി വരാതിരുന്ന സബലേങ്ക, 10 എയ്‌സുകൾ ഉൾപ്പെടെ 29 വിന്നറുകൾ പായിച്ചു.
Sabalenka halted her US Open lucifer owed to a spectator who was smoking marijuana successful the stands.
"It's precise strong."
Can you judge this crap is happening successful New York? pic.twitter.com/rRE1SB05I7
ഒന്നാം റാങ്കിൽ തുടരണമെങ്കിൽ യുഎസ് ഓപ്പൺ കിരീടം നിലനിർത്തേണ്ടത് അനിവാര്യമായ സബലേങ്ക, അടുത്തതായി 15-ാം സീഡായ റഷ്യയുടെ ഡയാന ഷ്നൈഡറെയോ അതല്ലെങ്കിൽ 96-ാം റാങ്കുകാരിയായ അമേരിക്കയുടെ ടെയ്‌ലർ ടൗൺസെന്റിനെയോ ആകും നേരിടുക. കഴിഞ്ഞ ജൂണിൽ നടന്ന ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ സബലെങ്കയെ പുറത്താക്കിയത് ഷ്നൈഡർ ആയിരുന്നു.
English Summary:






English (US) ·