ഒരു അഭിനേത്രിയെ സംബന്ധിച്ച് ആത്മവിശ്വാസം വളര്‍ത്തിയെടുക്കുക എന്നത് വളരെ പ്രധാനമാണ്, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വളരെ കോണ്‍ഫിഡന്‍സോടെ മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം. അതിന് വേണ്ടിയാണ് ലുക്കിലും ഡയറ്റിലും ഭക്ഷണത്തിലും എല്ലാം നമ്മള്‍ ശ്രദ്ധിക്കുന്നത്. പക്ഷേ ആരോഗ്യ പരമായി എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ അതില്‍ ശ്രദ്ധിക്കുന്നില്ല, അത് സ്വാഭാവികമാണ്. തുടക്കത്തില്‍ എന്ത് ചെയ്യണം, എങ്ങനെ ഇതിനോട് പ്രതികരിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു, ഒന്നും എന്റെ നിയന്ത്രണത്തിലല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
ഇതില്‍ എവിടെയാണ് ജനാധിപത്യം, എനിക്കെവിടെയാണ് നീതി; രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പുറത്താക്കിയതിനെ കുറിച്ച് ഗായത്രി സുരേഷ്
ആത്മവിശ്വാസത്തിനപ്പുറം, എനിക്ക് മറ്റ് പലതും പഠിക്കാനുണ്ടായിരുന്നു. പോരാട്ടം, വിധി, വിശ്വാസം, പ്രതീക്ഷ അതൊക്കെ വളരെ പ്രധാനമാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതില്‍ നിന്ന് എല്ലാത്തിനും വിലയുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി. എന്തിന് എനിക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നു എന്ന സ്റ്റേജിലൂടെയൊക്കെ ഞാന്‍ കടന്ന് പോയി, പക്ഷേ പിന്നീട് ഇതില്‍ നിന്നും എനിക്ക് പലതും പഠിക്കാനുണ്ട് എന്ന നിലയിലേക്ക് ഞാന്‍ എത്തി.
ഇപ്പോള്‍ ഒരു അമ്മയാവാന്‍ പോകുന്നു, ഞങ്ങള്‍ക്കൊരു കുഞ്ഞ് ജനിച്ചാലും ഇല്ലെങ്കിലും ഓകെ, കുഴപ്പമില്ല എന്ന സ്റ്റേജിലേക്ക് ഞാന്‍ എത്തിയിരുന്നു, രാജും അതില്‍ ഓകെയായിരുന്നു, ഇപ്പോള്‍ ഇത് ശരിക്കും സര്‍പ്രൈസ് ആണ്. മാ ഇന്‍ടി ബങ്കാരം എന്ന ചിത്രത്തിലെ തസദിയാ എന്ന പാട്ടിന്റെ ഷൂട്ടിങ് സമയത്താണ്, പ്രെഗ്നന്റ് ആണ് എന്ന് അറിഞ്ഞത്, എനിക്ക് കുറച്ച് ക്ഷീണമൊക്കെയുണ്ടായിരുന്നു. പക്ഷേ അത്രയധികം സന്തോഷത്തോടെയാണ് ഞാന്‍ ആ സ്റ്റെപ്പുകള്‍ ചെയ്തത്. ഇപ്പോള്‍ ഞാന്‍ വളരെ എക്‌സൈറ്റ്‌മെന്റിലാണ്.
ഒരുപാടാളുകള്‍ എന്നോട് പറഞ്ഞിട്ടുണ്ട്, കുട്ടി ആയിക്കഴിഞ്ഞാല്‍ എന്റെ ജീവിതം മൊത്തത്തില്‍ മാറും എന്ന്. ഞാന്‍ അതിന് വേണ്ടി തയ്യാറായിക്കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്- സമാന്ത റുത്ത് പ്രഭു പറഞ്ഞു




English (US) ·