Authored by: അശ്വിനി പി|Samayam Malayalam•22 May 2026, 3:18 p.m. IST
എല്ലാം എല്ലാവരോടും പറയണം എന്നില്ല, നോ പറയുകയാണെങ്കിലും പ്രമുഖ നിര്‍മാതാക്കളോടൊക്കെ പൊളൈറ്റ് ആയി പറയണം, അല്ലെങ്കില്‍ വേഷം നഷ്ടപ്പെടും എന്ന് മീര നന്ദന് തന്റെ അനുഭവത്തില്‍ നിന്ന് പറയുന്നു
മീര നന്ദൻചെറുപ്പം മുതലേ പാട്ടിലായിരുന്നു ശ്രദ്ധ. അമ്മയാണ് എല്ലാത്തിനും കാരണം, രാവിലെ മൂന്നര മണി മുതല്‍ തുടങ്ങുന്നതാണ് പാട്ടിന്റെ പ്രാക്ടീസ്. അവിടെ നിന്ന് ടെലിവിഷനിലേക്ക് അവസരം കിട്ടി. ഒരു ടെലി ഫിലിമിലൂടെയാണ് ലാല്‍ ജോസ് ചിത്രത്തിലേക്കുള്ള അവസരം വരുന്നത്. അത് എന്നെ സംബന്ധിച്ച് വലിയ അവസരമായിരുന്നു. അവിടെ നിന്നങ്ങോട്ട് കിട്ടിയതെല്ലാം മികച്ച സംവിധായകരുടെ വര്‍ക്കുകളായിരുന്നു. ഒന്നോ രണ്ടോ സിനിമകള്‍ ചെയ്തതില്‍ മാത്രമേ എനിക്ക് പിന്നീടൊരു നിരാശ തോന്നിയിട്ടുള്ളൂ, അല്ലാതെ ചെയ്ത വേഷങ്ങളെല്ലാം പ്രിയപ്പെട്ടതാണ്.
Also Read: ഞാന്‍ ഭയങ്കര ധൂര്‍ത്താണ്, ഒരുലക്ഷം രൂപ കിട്ടിയാല്‍ അടുത്ത ദിവസം കൊണ്ട് തീര്‍ക്കും എന്ന് ഉര്‍വശി; എന്താണ് ചെയ്യുന്നത്?എനിക്ക് സിനിമയില്‍ അഭിനയിക്കുന്നതിന്റേതായ ഒരു സ്ട്രസ്സും ഉണ്ടായിരുന്നില്ല, വെറുതേ പോകുന്നു അഭിനയിക്കുന്നു, എന്നെ സംബന്ധിച്ച് ചില്ലിങ് ആയിരുന്നു. എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മയാണ്, അമ്മയെയാണ് എല്ലാവരും കോണ്ടാക്ട് ചെയ്യുന്നത്. ഇന്ന സിനിമ വന്നു എന്ന് പറയും, ഞാന്‍ ഓകെ പറയും. അന്ന് എനിക്ക് പതിനേഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ. ആരെങ്കിലും എന്നെ ഫ്ളേട്ടിങ് ചെയ്താല്‍ പോലും അത് തിരിച്ചറിയാനുള്ള പക്വത ഉണ്ടായിരുന്നില്ല. മൂന്നാല് സിനിമകള്‍ക്ക് ശേഷമാണ് ഞാന്‍ സിനിമയെ ഗൗരവമായി കാണാന്‍ തുടങ്ങിയത്.
സിനിമയില്‍ നിലനില്ക്കണമെങ്കില് സിനിമ ബന്ധങ്ങള്‍ വേണം, ആ കോണ്ടാക്ട് എപ്പോഴും നിലനിര്‍ത്തണം. ഏറ്റവും പ്രധാനം ആരോട് എങ്ങനെ സംസാരിക്കണം എന്നതാണ്. അതൊരു കലയാണ്, പക്ഷേ എനിക്കതില്ല. അതുകൊണ്ട് മാത്രം പലതും നഷ്ടപ്പെട്ടിട്ടുണ്ട്. ഞാന്‍ ഒരാളുടെ പെരുമാറ്റത്തില്‍ ഓകെയല്ല എങ്കില്‍, ഓകെ അല്ല എന്ന് ഞാന്‍ അറിയിക്കും. അത് എല്ലാവരുടെയും അടുത്ത് പാടില്ല. ഞാന്‍ എന്റെ സുഹൃത്തിനോട് പെരുമാറുന്നത് പോലെയല്ല, ഒരു സീനിയര്‍ ഡയരക്ടറോട് പെരുമാറേണ്ടത്.
തമിഴിലെ എന്റെ ആദ്യ സിനിമയ്ക്ക് ശേഷം ഒരു പ്രമുഖ നിര്‍മാതാവ് അമ്മയെ വിളിച്ചിരുന്നു. പക്ഷേ അമ്മയ്ക്ക് അദ്ദേഹം എത്രത്തോളം വലിയ പ്രൊഡ്യൂസറാണ് എന്നറിയില്ല, ഓകെ മീരയുടെ മാനേജരോട് സംസാരിച്ചിട്ട് പറയാം എന്ന് അമ്മ പറഞ്ഞു. ആ സമയത്ത് സിനിമയെ കുറിച്ചൊന്നും അറിയാത്തതിനാല്‍ മാനേജ് ചെയ്യാനായി ഒരു സിനിമ സുഹൃത്തിന്റെ സഹായം തേടിയിരുന്നു. പക്ഷേ മാനേജരോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞത് ആ സീനിയര്‍ പ്രൊഡ്യൂസര്‍ക്ക് ഇഷ്ടപ്പെട്ടില്ല, എനിക്ക് ആ വേഷം നഷ്ടപ്പെട്ടു. അത് ചെയ്യാന്‍ പാടില്ല, കുറേക്കൂടെ പൊളൈറ്റ് ആയിട്ട്, ആരാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കി സംസാരിക്കുകയൊക്കെ ചെയ്താലേ നിലനില്ക്കാന് സാധിക്കൂ. പക്ഷേ ഇപ്പോള്‍ കുറച്ചു കാലങ്ങളായി ഞാന്‍ അഭിനയിക്കുന്നില്ല, എന്താണ് സ്ഥിതി എന്ന് എനിക്ക് അറിയില്ല- മീര നന്ദന് പറഞ്ഞു






English (US) ·