05 June 2025, 07:47 AM IST

വേടൻ തോൽ തിരുമാവളവൻ എംപിയോട് സംസാരിക്കുന്നു | Photo: Screen grab/ X: Bala vetrivel N
ചെന്നൈ: സംഘപരിവാർ നേതാക്കളുടെ വിമർശനംനേരിടുന്ന റാപ്പർ വേടന് ഐക്യദാർഢ്യവുമായി വിടുതലൈ ചിരുത്തൈ കക്ഷി (വിസികെ) നേതാവ് തോൽ തിരുമാവളവൻ എംപി. വീഡിയോ കോളിലൂടെയാണ് തിരുമാവളവൻ വേടനുമായി സംസാരിച്ചത്.
തങ്ങൾ 35 വർഷമായി പറയുന്ന രാഷ്ട്രീയമാണ് വേടൻ രണ്ടുമിനിറ്റിൽ പാട്ടിലൂടെ പറഞ്ഞതെന്ന് വിസികെ നേതാവ് പ്രശംസിച്ചു. ആർഎസ്എസുകാർ പ്രശ്നങ്ങളുണ്ടാക്കുന്നെന്ന് വേടൻ പറഞ്ഞപ്പോൾ അതിൽ ഭയപ്പെടരുതെന്നും എല്ലാവരും കൂടെയുണ്ടെന്നും തിരുമാവളവൻ മറുപടിനൽകി.
തിരുമാവളവൻ എന്ന പേരു കേട്ടാൽ ഹിന്ദുവംശീയ വാദികൾക്ക് ഉൾക്കിടിലമുണ്ടാവുമെന്ന് വേടൻ പറഞ്ഞു. കേരളത്തിലെത്തുമ്പോൾ വേടനെ വീട്ടിൽവന്നു കാണാമെന്ന് തിരുമാവളവൻ ഉറപ്പുനൽകി.
Content Highlights: Viduthalai Chiruthaigal Katchi (VCK) MP Thol. Thirumavalavan expressed solidarity with rapper Vedan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·