20 June 2025, 05:28 PM IST

പ്രതീകാത്മക ചിത്രം
ആര്‍.ജെ. ബാലാജിയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യയുടെ മാഗ്‌നം ഓപ്പസ് കൊമേഴ്സ്യല്‍ എന്റര്‍ടെയ്നര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'കറുപ്പ്' എന്നാണ് ചിത്രത്തിന്റെ പേര് നല്‍കിയിരിക്കുന്നത്. ടൈറ്റില്‍ പോസ്റ്റര്‍ ചിത്രത്തിന്റെ സംവിധായകനായ ആര്‍.ജെ. ബാലാജിയുടെ പിറന്നാള്‍ ദിനമായ വെള്ളിയാഴ്ച റിലീസ് ചെയ്തു. ഡ്രീം വാരിയര്‍ പിക്ചേഴ്സ് വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രമാണ് 'കറുപ്പ്'.
രണ്ടുപതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ മേക്കോവറില്‍ 'കറുപ്പ്' അവതരിപ്പിക്കും. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താരനിരയാണ് 'കറുപ്പി'ലുള്ളത്.
'കറുപ്പി'ന്റെ അവസാനഘട്ട ചിത്രീകരണവും പോസ്റ്റ്- പ്രൊഡക്ഷനും ഒരേസമയം നടന്നുകൊണ്ടിരിക്കുകയാണ്. യുവസംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് 'കറുപ്പി'നായി സംഗീതമൊരുക്കുന്നത്. നിരവധി ഗംഭീരചിത്രങ്ങള്‍ക്ക് പിന്നിലെ ലെന്‍സ്മാന്‍ ജി.കെ. വിഷ്ണു ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. കലൈവാനന്‍ ആണ് കറുപ്പിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. അത്ഭുതകരമായ ആക്ഷന്‍ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവന്‍ വിസ്മയിപ്പിച്ച മൂന്നുസ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ അന്‍പറിവ്, വിക്രം മോര്‍ ജോഡികളാണ് 'കറുപ്പി'ലെ ആക്ഷന്‍ സീക്വന്‍സുകള്‍ നിര്‍വഹിച്ചിരിക്കുന്നത്. അവാര്‍ഡ് ജേതാവായ പ്രൊഡക്ഷന്‍ ഡിസൈനര്‍ അരുണ്‍ വെഞ്ഞാറമ്മൂടാണ് ചിത്രത്തിനായി ഗംഭീരമായ സെറ്റുകള്‍ രൂപകല്‍പ്പന ചെയ്തത്. പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ്: പ്രതീഷ് ശേഖര്‍.
Content Highlights: Suriya's movie with RJ Balaji is titled Karuppu. First poster out
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·