Authored by: നിമിഷ|Samayam Malayalam•21 May 2025, 4:22 pm
രവി മോഹനും ഭാര്യ ആര്‍തിയും വേര്‍പിരിയാന്‍ പോവുകയാണെന്നറിയിച്ച് മാസങ്ങളായി. ഇനി ഈ ബന്ധത്തില്‍ തുടരാനാവില്ലെന്ന് ആദ്യം പറഞ്ഞത് രവിയാണ്. വിവാഹ ജീവിതത്തില്‍ തുടക്കം മുതലേ പ്രശ്‌നങ്ങളായിരുന്നുവെന്നും, ഇനിയും സഹിക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഒന്നിന് പിറകെ ഒന്നൊന്നായി പോസ്റ്റുകളിലൂടെയായി രവിയും ആര്‍തിയും ആരോപണങ്ങളും മറുപടികളുമായെത്തുകയായിരുന്നു.
ആര്‍തിയെ കരയിച്ച് നിങ്ങള്‍ ചിരിച്ച് നടക്കുകയാണോ! (ഫോട്ടോസ്- Samayam Malayalam) കരിയറില്‍ വഴിത്തിരിവായ സിനിമകളൊക്കെ സംഭവിച്ചുവെങ്കിലും ഇടയ്ക്ക് വെച്ച് താളം തെറ്റുകയായിരുന്നു അദ്ദേഹത്തിന്. സിനിമ സ്വീകരിക്കുന്നതിലാണോ, ആളുകള്‍ക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ പ്രശ്‌നങ്ങള്‍ എന്നായിരുന്നു അന്നത്തെ ചോദ്യങ്ങള്‍. സിനിമ ചെയ്യുന്ന കാര്യത്തില്‍ വരെ തന്നെ നിയന്ത്രിക്കാന്‍ ആളുണ്ടായിരുന്നു എന്നായിരുന്നു രവി പറഞ്ഞത്.
സാമ്പത്തികമായി ഭാര്യയും കുടുംബവും തന്നെ ഉപയോഗിക്കുകയായിരുന്നു. ആഗ്രഹിച്ചത് പോലെയൊരു ജീവിതമേ അല്ല ലഭിച്ചത്. ഇനിയും ഇത് സഹിച്ച് തുടരാനാവില്ല. വേര്‍പിരിയല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല എന്നുമായിരുന്നു രവി മോഹന്‍ പറഞ്ഞത്. ഡിവോഴ്‌സ് കേസ് കോടതിയില്‍ പുരോഗമിച്ച് വരികയാണ്. ഭാര്യയുടെ ആരോപണങ്ങള്‍ക്ക് ഭര്‍ത്താവ്, ഭര്‍ത്താവിന് മറുപടിയുമായി ഭാര്യയുമൊക്കെ എത്തുന്നുണ്ട്. സോഷ്യല്‍മീഡിയയിലടെയായി പങ്കിടുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ചര്‍ച്ചയായി മാറുന്നുമുണ്ട്.
ആര്‍തിയെ കരയിച്ച് നിങ്ങള്‍ ചിരിച്ച് നടക്കുകയാണോ! ന്യൂസ് ഇന്‍കമിംഗ് എന്ന് രവി മോഹന്‍! ഡിവോഴ്‌സിനിടയില്‍ ചര്‍ച്ചയായി പുത്തന്‍ പോസ്റ്റ്
ചര്‍ച്ചകളും വിമര്‍ശനങ്ങളുമെല്ലാം അരങ്ങ് തകര്‍ക്കുന്നതിനിടയിലാണ് പുത്തന്‍ പോസ്റ്റുമായി രവി എത്തിയിട്ടുള്ളത്. ന്യൂസ് ഇന്‍കമിംഗ് എന്ന ക്യാപ്ഷനോടെയായിരുന്നു ഫോട്ടോ. ഫോണില്‍ ചിരിച്ച് സംസാരിക്കുന്ന ഫോട്ടോ ആയിരുന്നു രവി പങ്കുവെച്ചത്. മാസ് താ നീ എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. സത്യം എന്താണെന്ന് നിങ്ങള്‍ക്കും ദൈവത്തിനും മാത്രമേ അറിയൂ. ദൈവം തന്നെ വിധി തീരുമാനിക്കട്ടെ.
ഒരു സ്ത്രീയെ കരയിപ്പിച്ചാണോ നിങ്ങള്‍ ഇങ്ങനെ പുഞ്ചിരിക്കുന്നതെന്നായിരുന്നു ചിലര്‍ ചോദിച്ചത്. 40 ലക്ഷം ജീവനാശം ആവശ്യപ്പെട്ടത് കേട്ടതിന്റെ നടുക്കത്തിലാണെന്ന് തോന്നുന്നു. ടോക്‌സിക് റിലേഷനില്‍ നിന്നും മാറിയതിന്റെ സന്തോഷമാണെന്ന് തോന്നുന്നു. ആര്‍തിയുടേത് മികച്ച തീരുമാനം, മക്കളുടെ കാര്യമെങ്കിലും നിങ്ങള്‍ക്ക് ഓര്‍ക്കാമായിരുന്നില്ലേ, അവരല്ല ശരിക്കും അനുഭവിക്കാന്‍ പോവുന്നത്, തുടങ്ങി രവിയേയും ആര്‍തിയേയും അനുകൂലിച്ചും, പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെയുള്ളത്.
മൂന്നാമതൊരാളുടെ ഇടപെടലാണ് വേര്‍പിരിയലിലേക്ക് നയിച്ചത്. അദ്ദേഹത്തിന് അത് ഇനിയും രഹസ്യമായി സൂക്ഷിക്കാന്‍ പറ്റില്ലായിരുന്നു. അതിനാലാണ് ഈ സമയത്ത് ഇങ്ങനെയൊരു തീരുമാനം. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളായിരുന്നു കാരണമെങ്കില്‍ ഇത്രയും നാള്‍ എന്തിനാണ് സഹിച്ചത്. നേരത്തെ ഇറങ്ങിപ്പോവാമായിരുന്നല്ലോ എന്നും ആര്‍തി ചോദിച്ചിരുന്നു. ആര്‍തിയുടെ പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·