സര്‍ക്കാറിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. വളരെ നല്ല തീരുമാനമാണെന്നാണ് ബഹുഭൂരിപക്ഷവും പറയുന്നത്. എന്നാല്‍ മുന്‍ ഡിജിപിയായ ശ്രീലേഖയെ പോലുള്ളവര്‍ക്ക് ഈ തീരുമാനത്തോട് ഒട്ടും യോജിപ്പില്ല. ആര്‍ത്തവത്തിന്റെ സ്വകാര്യത നഷ്ടപ്പെടും, അതൊരു സ്വകാര്യ അഭിമാനമാണെന്നാണ് ശ്രീലേഖ ഐപിഎസ്സിന്റെ പക്ഷം. ഒരു സ്ത്രീയായിരുന്നിട്ടും ആര്‍ത്തവ സമയത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് വിലകുറച്ച് കാണുന്നതിനെതിരെ പലരും ശ്രീലേഖയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
വിഷയത്തില്‍ നായികമാരടക്കം സിനിമ മേഖലയില്‍ നിന്ന് വലിയ പ്രതികരണങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ്, അജു വര്‍ഗ്ഗാസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നത്. ഈ ഒരു വിഷയത്തില്‍ പെണ്‍കുട്ടികളെ പിന്തുണയ്ക്കുന്നത് പ്രിവിലേജ് അല്ല, മറിച്ച് അത്യാവശ്യമാണെന്നാണ് അജു വര്‍ഗ്ഗാസ് പറയുന്നത്.
ആര്‍ത്തവം സ്വാഭാവികമാണ്, എന്നാല്‍ എല്ലാ കുട്ടികളും അത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ പെട്ടന്ന് കഴിയണമെന്നില്ല. നമ്മുടെ കുട്ടികളുടെ ക്ഷേമത്തിനും, സുഖത്തിനും, അന്തസ്സിനും നാം മുന്‍ഗണന നല്‍കണം. ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ പെണ്‍കുട്ടികളെ പിന്തുണയ്ക്കുക എന്നത് ഒരു പ്രിവിലേജ് അല്ല, അത് ഒരു ആവശ്യകതയാണ്. ഇന്നലെ ഇല്ലാതിരുന്നതിന്റെ അര്‍ത്ഥം നാളെ ഉണ്ടാകാന്‍ പാടില്ല എന്നല്ലല്ലോ- എന്ന് ചോദിച്ചുകൊണ്ടാണ് അജുവിന്റെ പോസ്റ്റ്.
മികച്ച പ്രതികരണങ്ങളാണ് അജുവിന്റെ പോസ്റ്റിന് വന്നുകൊണ്ടിരിയ്ക്കുന്നത്. നന്നായി പറഞ്ഞു, നൂറ് ശതമാനം ശരിയാണ്, ഒരു പെണ്ണ് എന്ന നിലയിലും ഒരു പെണ്‍കുട്ടിയുടെ അമ്മ എന്ന നിലയിലുമൊക്കെ അജുവിന്റെ പോസ്റ്റ് വളരെ അധികം സന്തോഷം നല്‍കി എന്നൊക്കെ പറഞ്ഞുകൊണ്ടാണ് കമന്റുകള്‍.





English (US) ·