Authored by: നിഷാദ് അമീന്‍|Samayam Malayalam•1 Jun 2025, 10:21 pm
IPL 2025: ഐപിഎല്‍ 2025ല്‍ ആര്‍സിബിയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായത് രണ്ട് കാര്യങ്ങള്‍. അനുയോജ്യരായ താരങ്ങളുടെ തെരഞ്ഞെടുപ്പും ബാറ്റിങ് പരിശീലകനായി ദിനേശ് കാര്‍ത്തിക് വന്നതും വലിയ മാറ്റങ്ങളുണ്ടാക്കി.
1. ദിനേശ് കാര്‍ത്തിക്. 2. ആര്‍സിബി താരങ്ങള്‍ കളത്തിലേക്ക് (ഫോട്ടോസ്- Samayam Malayalam) ക്വാളിഫയര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിന്റെ ആക്രമണാത്മക തന്ത്രം പിഴച്ചു. 14.1 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടായത് ഏവരെയും അദ്ഭുതപ്പെടുത്തി. ചെറിയ വിജയലക്ഷ്യം ആര്‍സിബി 10 ഓവറില്‍ അനായാസം പൂര്‍ത്തിയാക്കുകയും ചെയ്തു. ഓപണര്‍ ഫിലിപ് സാള്‍ട്ട് 27 പന്തില്‍ പുറത്താവാതെ 56 റണ്‍സ് നേടിയതോടെ ചേസിങ് എളുപ്പമായി.
ആര്‍സിബി ജേതാക്കളായാല്‍ അദ്ദേഹത്തെ 'സഹിക്കാനാവില്ല'; കളത്തിന് പുറത്തെ താരത്തെ കുറിച്ച് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍
ഇതുവരെ കിരീടം നേടിയിട്ടില്ലെന്ന ചീത്തപ്പേര് ജൂണ്‍ മൂന്നിന് അഹമ്മദാബാദില്‍ കഴുകിക്കളയാനാണ് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ ആര്‍സിബി ലക്ഷ്യമിടുന്നത്. 2008 ല്‍ ഐപിഎല്‍ ആരംഭിച്ച ശേഷം മൂന്ന് തവണ (2009, 2011, 2016) ആര്‍സിബി ഫൈനലിലെത്തിയിട്ടുണ്ട്.
ആര്‍സിബിയുടെ ഇത്തവണത്തെ മുന്നേറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് മികച്ച താരങ്ങളെ ടീമിലേക്ക് തെരഞ്ഞെടുക്കാന്‍ സാധിച്ചു എന്നതാണ്. ബാറ്റിങ് പരിശീലകനെന്ന നിലയില്‍ ദിനേശ് കാര്‍ത്തികിന്റെ മാര്‍ഗനിര്‍ദേശമാണ് മറ്റൊന്ന്.
ആര്‍സിബിയില്‍ ഫിനിഷറുടെ റോള്‍ നിര്‍വഹിച്ചിരുന്ന കാര്‍ത്തിക് ഈ സീസണിലാണ് ബാറ്റിങ് പരിശീലകനായത്. ഫിലിപ് സാള്‍ട്ട്, ജോഷ് ഹേസല്‍വുഡ്, റൊമാരിയോ ഷെപ്പേഡ് തുടങ്ങിയ വിദേശ കളിക്കാരെ തിരഞ്ഞെടുത്തത് വിജയമായി. ആര്‍സിബിയുടെ ലേല പാറ്റേണ്‍ അന്തിമമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചവരില്‍ ഒരാളാണ് മെന്ററായ കാര്‍ത്തിക്.
സിക്‌സര്‍ വീരന് മംഗല്യം; റിങ്കു സിങ്-സമാജ്വാദി എംപി പ്രിയ സരോജ് വിവാഹനിശ്ചയം ജൂണ്‍ എട്ടിന്
ആര്‍സിബി കന്നി കിരീടം നേടിയാല്‍ ഏറ്റവും തിളങ്ങുന്ന താരങ്ങളില്‍ ഒരാളായി പിന്നണിയില്‍ ദിനേശ് കാര്‍ത്തിക് ഉണ്ടാവുമെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ ആതര്‍ട്ടണ്‍ അഭിപ്രായപ്പെട്ടു. കപ്പടിച്ചാല്‍ അദ്ദേഹത്തെ സഹിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുമെന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു.
'ആര്‍സിബി ഫൈനലിലേക്ക് കടന്നിരിക്കുന്നു. അവര്‍ അത് ജയിച്ചാല്‍, ഡികെ അസഹനീയമാകും. പരിശീലകന്‍/മെന്റര്‍ എന്ന നിലയില്‍ അദ്ദേഹം സീസണില്‍ വിജയമായി. ഏറ്റവും മികച്ച സമയങ്ങളില്‍ അദ്ദേഹം അസഹനീയനാണ്. ഇനി ഇരട്ടി അസഹനീയനാകും. ആര്‍സിബി ട്രോഫി ഏറ്റുവാങ്ങുമ്പോള്‍ ജോണ്‍ ടെറിയെപ്പോലെ മുന്‍നിരയില്‍ വിരാട് കോഹ്ലിക്കൊപ്പം അദ്ദേഹം കപ്പ് പിടിച്ചുനില്‍ക്കുന്നുണ്ടാവും'- ആതര്‍ട്ടണ്‍ ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി എങ്ങോട്ട്? അല്‍ നസ്‌റിലെ കാലാവധി നാളെ തീരും; 40കാരന് വന്‍ ഓഫറുകളുമായി രണ്ട് ക്ലബ്ബുകള്‍
ഓരോ സ്ഥാനത്തും അനുയോജ്യരായ കളിക്കാരെ തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും അത് വിജയംകണ്ടുവെന്നും പിടിഐയുമായുള്ള അഭിമുഖത്തില്‍ കാര്‍ത്തിക് പറഞ്ഞിരുന്നു. ഏത് കളിക്കാരനാണ് ഏത് റോളില്‍ യോജിക്കുന്നതെന്ന് മനസിലാക്കി വളരെ സന്തുലിതമായ ഒരു ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ഞങ്ങള്‍ മനോഹരമായി പ്രവര്‍ത്തിച്ചുവെന്നാണ് കരുതുന്നത്. ഏതൊക്കെ ബാറ്റിങ് ഓര്‍ഡറിലാണ് കളിക്കാരെ വേണ്ടതെന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അത്തരം കളിക്കാരെ നേരത്തേ കണ്ട് വച്ച് ലേലത്തില്‍ വാങ്ങാന്‍ ശ്രദ്ധിച്ചുവെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·