Published: October 12, 2025 11:06 PM IST
1 minute Read
മുംബൈ∙ ശരീര ഭാരം കുറച്ച് ആരാധകരെ ഞെട്ടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാന്റെ പിതാവും പരിശീലകനുമായ നൗഷാദ് ഖാൻ. ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആറു മാസത്തിനിടെ 38 കിലോ ഭാരമാണ് നൗഷാദ് ഖാൻ കുറച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് സർഫറാസ് ഖാൻ ശരീരഭാരത്തിൽ വലിയ മാറ്റം വരുത്തിയിരുന്നു. ഫിറ്റ്നസ് വീണ്ടെടുക്കുക ലക്ഷ്യമിട്ട് ഭക്ഷണ നിയന്ത്രണവും കഠിനപരിശീലനവും നടത്തിയാണ് സർഫറാസ് ഫിറ്റ്നസിലേക്കു തിരികെയെത്തിയത്.
ഇന്ത്യ എ ടീമിന്റെ ഭാഗമാകുന്നതിനു മുന്നോടിയായി ഒന്നര മാസത്തിനിടെ 10 കിലോ ഭാരമാണ് സർഫറാസ് കുറച്ചത്. സർഫറാസിന് പിന്നാലെ അദ്ദേഹത്തിന്റെ ജീവിതശൈലി നൗഷാദ് ഖാനും ഏറ്റെടുക്കുകയായിരുന്നു. ഭക്ഷണത്തിൽനിന്ന് റൊട്ടി, അരി, പഞ്ചസാര എന്നിവ പൂർണമായും ഒഴിവാക്കുകയാണ് നൗഷാദ് ഖാൻ ചെയ്തത്. പകരം ബ്രോക്കോളി, കാരറ്റ്, സാലഡ് എന്നിവയും ഗ്രിൽ ചെയ്ത മീൻ, ചിക്കൻ, ആവിയിൽ വേവിച്ച ചിക്കൻ, മുട്ട എന്നിവയുമാണ് നൗഷാദ് ഖാനും സർഫറാസും കഴിച്ചത്.
ചായയ്ക്കു പകരം ഗ്രീൻ ടീയും ഗ്രീൻ കോഫിയും ഉപയോഗിച്ചു. ഇതോടെയാണ് ശരീര ഭാരം വലിയ തോതിൽ കുറഞ്ഞത്. നൗഷാദ് ഖാന്റെ പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. മുംബൈയ്ക്കു വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുള്ള ആളാണ് നൗഷാദ് ഖാൻ. സർഫറാസ് ഖാന്റെയും സഹോദരൻ മുഷീർ ഖാന്റെയും ക്രിക്കറ്റ് കരിയറിൽ നിർണായക പങ്കുവഹിക്കാനും നൗഷാദ് ഖാനു സാധിച്ചു. രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിൽ സർഫറാസും മുഷീർ ഖാനും ഇടം പിടിച്ചിരുന്നു.
English Summary:








English (US) ·