'ആലപ്പുഴ ജിംഖാന' യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്‌മാന്‍; നിര്‍മാണം ബി. രാകേഷ്

6 months ago 6

27 June 2025, 08:30 PM IST

khalid rahman b rakesh movie

പ്രതീകാത്മക ചിത്രം, ഖാലിദ് റഹ്‌മാൻ | Photo: Special Arrangement, Facebook/ Khalid Rahman

യൂത്തിന് വേണ്ടി ഒരുക്കിയ 'ആലപ്പുഴ ജിംഖാന' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടു. യൂണിവേഴ്‌സല്‍ സിനിമയുടെയും പ്ലാന്‍ ബി മോഷന്‍ പിക്‌ച്ചേഴ്‌സിന്റെയും ബാനറില്‍ ബി. രാകേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. പ്ലാന്‍ ബി മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ആദ്യനിര്‍മാണസംരംഭമായിരുന്നു 'ആലപ്പുഴ ജിംഖാന'.

'അനുരാഗ കരിക്കിന്‍ വെള്ളം', 'ഉണ്ട', 'ലൗവ്', 'തല്ലുമാല' എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ് റഹ്‌മാന്‍ മലയാളസിനിമയുടെ ഒരു ബ്രാന്‍ഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം കൂടി വന്നിരിക്കുന്നത്. ബോക്‌സ് ഓഫീസിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ഒടിടിയില്‍ ഗംഭീര വരവേല്‍പ്പാണ് 'ആലപ്പുഴ ജിംഖാന' എന്ന ഖാലിദ് റഹ്‌മാന്‍ ചിത്രത്തിന് ലഭിച്ചത്.

മികച്ച കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്‌മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: After Alappuzha Gymkhana, Khalid Rahman announces next

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article