Published: July 24, 2026 03:32 PM IST
1 minute Read
ജീവിതത്തിലെ സമ്മർദഘട്ടങ്ങളിൽ വേണ്ടപ്പെട്ടവർ നൽകുന്ന സ്നേഹാലിംഗനം പലപ്പോഴും സമ്മാനിക്കുന്നത് അതിരുകളില്ലാത്ത ആശ്വാസമാണ്. മത്സരത്തിന്റെ പിരിമുറുക്കവും പുതിയൊരു നഗരത്തിൽ എത്തിയതിന്റെ അപരിചിതത്വവും കാരണം സമ്മർദത്തിലാകുന്ന അത്ലീറ്റുകളെയും സന്ദർശകരെയും സ്നേഹത്തോടെ ആലിംഗനം ചെയ്ത് ഗ്ലാസ്ഗോയിലേക്കു ക്ഷണിക്കുന്ന തിരക്കിലാണ് ഒരു മുത്തശ്ശി.
രാജ്യാതിർത്തികൾ ഒന്നാകുന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ എത്തുന്നവരെയാണ് ഗ്ലാസ്ഗോയുടെ ‘അൺഒഫിഷ്യൽ ഹഗ്ഗർ’ എന്നറിയപ്പെടുന്ന എലിസബത്ത് ബഷിർ ആലിംഗനം നൽകി സ്വീകരിക്കുന്നത്. 12 വർഷങ്ങൾക്കു മുൻപു കോമൺവെൽത്ത് ഗെയിംസിനു ഗ്ലാസ്ഗോ വേദിയായപ്പോഴും എലിസബത്ത് സ്നേഹാലിംഗനവുമായി നഗരത്തിലും മത്സരവേദികളിലും ഉണ്ടായിരുന്നു. അന്നു ലഭിച്ചതാണ് ഗ്ലാസ്ഗോയുടെ ‘അൺഒഫീഷ്യൽ ഹഗ്ഗർ’ എന്ന വിശേഷണം. ഗെയിംസിലെ വൊളന്റിയർ കൂടിയാണ് എൺപത്തിരണ്ടുകാരി മുത്തശ്ശി.
English Summary:






English (US) ·