13 May 2025, 08:24 PM IST

ആലിയ ഭട്ട് | Photo: Facebook
ചൊവ്വാഴ്ച രാത്രി തുടങ്ങാനിരിക്കുന്ന കാന്‍ ചലച്ചിത്രമേളയില്‍ ബോളിവുഡ് താരം ആലിയ ഭട്ട് പങ്കെടുത്തേക്കില്ല. ഇന്ത്യ- പാക് സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. കാനില്‍ താരത്തിന്റെ ആദ്യ അവസരമായിരുന്നു ഇത്തവണത്തേത്.
ഇത്തരമൊരു നിര്‍ണായക സമയത്ത് കാനില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നാണ് നടി കരുതുന്നതെന്ന് ആലിയ ഭട്ടിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പങ്കെടുക്കേണ്ടെന്ന തീരുമാനം അന്തിമമല്ലെന്നും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമായാല്‍ മറ്റൊരു തീയതിയില്‍ പങ്കെടുക്കുന്ന കാര്യം പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ പങ്കെടുക്കേണ്ടെന്നാണ് തീരുമാനമെന്നാണ് നിലപാട്.
ആലിയയുടെ ടീം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. ലോറിയല്‍ പാരീസിന്റെ ഗ്ലോബല്‍ ബ്ലാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലാണ് ഫ്രെഞ്ച് റിവിയേറയില്‍ ആലിയ പങ്കെടുക്കേണ്ടിയിരുന്നത്. മേയ് 13-ന് ആരംഭിക്കുന്ന കാന്‍ ചലച്ചിത്രമേള മേയ് 24-ന് അവസാനിക്കും.
Content Highlights: Alia Bhatt`s imaginable lack from the Cannes Film Festival owed to India-Pakistan tensions
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·