05 July 2025, 08:42 PM IST

ദി ടൈഗർ എന്ന ചിത്രത്തിൽ ആനന്ദ് | സ്ക്രീൻഗ്രാബ്
ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി വാങ്ങിയ നടനാണ് ആനന്ദ്. ഈ കഥാപാത്രത്തിലൂടെയാണ് തന്നെ ആളുകൾ തിരിച്ചറിയുന്നതെങ്കിലും മുസാഫിറിനെ തനിക്ക് ഇഷ്ടമല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഒരു നല്ല കഥാപാത്രം കിട്ടാനായി കാത്തിരിക്കുകയാണെന്നും തന്നെ സംവിധായകരാരും ഉപയോഗപ്പെടുത്തുന്നില്ലെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും ആനന്ദ് കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്സ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞാന്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 27 വര്‍ഷമായി അല്ലെങ്കില്‍ 30 വര്‍ഷമായി ഞാന്‍ ഒരു നല്ല കഥാപാത്രം ചെയ്യാന്‍ വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തില്‍ ആളുകള്‍ എന്നെ തിരിച്ചറിയുന്നത് ദി ടൈഗർ എന്ന ചിത്രത്തിലെ മുസാഫിര്‍ എന്ന കഥാപാത്രമായിട്ടാണ്. ബി. ഉണ്ണികൃഷ്ണന്‍ സാറിനോടും ഷാജി കൈലാസ് സാറിനോടും അങ്ങനെയൊരു കഥാപാത്രം നല്‍കിയതില്‍ എനിക്ക് ഒരുപാട് നന്ദിയുണ്ട്. ആ സിനിമ എനിക്ക് ഇന്‍ഡസ്ട്രിയില്‍ വളരെ നല്ല പേരാണ് നല്‍കിയത്.
ആ പടത്തിലൂടെ എനിക്ക് നിരവധി കഥാപാത്രങ്ങള്‍ കിട്ടിയിട്ടുണ്ട്. കുറേ സിനിമകള്‍ എനിക്ക് ലഭിച്ചിരുന്നു. അതൊക്കെ സത്യമാണ്. പക്ഷെ ഞാന്‍ മറ്റൊരു സത്യം പറയട്ടെ. ആ സിനിമ ആദ്യ ദിവസം തന്നെ ഞാന്‍ തിയേറ്ററില്‍ പോയി കണ്ടിരുന്നു. എന്റെ വ്യക്തിപരമായ കാഴ്ചപാടില്‍ ‘എന്ത് പടമാണ്. എന്ത് കഥാപാത്രമാണ് കിട്ടിയത്’ എന്ന് ചിന്തിച്ചിരുന്നു. എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല. സത്യമാണ് ഞാന്‍ പറയുന്നത്. ആ കാര്യം ഞാന്‍ എന്റെ ഭാര്യയോടും പറഞ്ഞിരുന്നു. മലയാളികളൊക്കെ ആ കഥാപാത്രത്തെ കുറിച്ച് നല്ല രീതിയിലാണ് സംസാരിക്കുന്നത്. എന്നാൽ എനിക്ക് ഒരിക്കലും ആ കഥാപാത്രം ഇഷ്ടമായില്ല.
ആ സിനിമക്ക് ശേഷം എനിക്ക് അതിനോട് സമാനമായ കഥാപാത്രങ്ങളാണ് കിട്ടിയത്. എനിക്ക് ആ സിനിമകളിലൂടെ പൈസ കിട്ടുന്നൊക്കെയുണ്ട്. ഞാന്‍ കുറച്ച് കൂടെ ബിസിയാകുകയും ചെയ്തു. പക്ഷെ വര്‍ക്ക് എന്ന നിലയില്‍ ഞാന്‍ ഒട്ടും സന്തോഷിക്കുന്നില്ല. എന്നെ ചലച്ചിത്രകാരന്മാർ ആരും വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ലെന്നാണ് ഈയിടെ വെങ്കടേഷ് മഹാ എന്ന തെലുങ്ക് സംവിധായകൻ എന്നോട് പറഞ്ഞത്." ആനന്ദ് കൂട്ടിച്ചേർത്തു.
Content Highlights: Actor Anand reveals his dislike for his breakout relation arsenic Musafir successful `The Tiger`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·