ആളുകൾക്ക് എന്നെ മടുക്കുമ്പോൾ അഭിനയം നിർത്തി ബാഴ്സലോണയിൽ ഊബർ ഓടിക്കാൻ പോവും -ഫഹദ് ഫാസിൽ

5 months ago 7

Fahadh Faasil

ഫഹദ് ഫാസിൽ | ഫോട്ടോ: പുഷ്പജൻ തളിപ്പറമ്പ് | ഫോട്ടോ: മാതൃഭൂമി

ബാഴ്സലോണയിൽ ഊബർ ഡ്രൈവറാകാനുള്ള സ്വപ്നം ഇപ്പോഴും മനസ്സിലുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. സിനിമയിൽ ആളുകൾക്ക് തന്നെ 'മടുത്തു' കഴിയുമ്പോൾ ബാഴ്സലോണയിൽ ഒരു ഊബർ ഡ്രൈവറായി ജോലി നോക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആളുകളെ യാത്ര കൊണ്ടുപോകുന്നതിനേക്കാൾ സന്തോഷം നൽകുന്ന മറ്റൊരു കാര്യമില്ലെന്നും ഫഹദ് പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടറിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

ബാഴ്സലോണയിൽ ഊബർ ഡ്രൈവറാകാനുള്ള സ്വപ്നം ഇപ്പോഴും മനസ്സിലുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. തീർച്ചയായും എന്നായിരുന്നു ഫഹദിൻ്റെ മറുപടി. കുറച്ച് മാസങ്ങൾക്ക് മുൻപ് താനും നസ്രിയയും ബാഴ്സലോണയിൽ ഉണ്ടായിരുന്നു. ആളുകൾക്ക് തന്നെ മടുത്തു കഴിയുമ്പോൾ മാത്രമേ അത് സംഭവിക്കൂ. അറിയാമല്ലോ? തമാശ മാറ്റിവെച്ച് പറയുകയാണെങ്കിൽ, ഒരാളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത്, അല്ലെങ്കിൽ ഒരാളുടെ ലക്ഷ്യസ്ഥാനത്തിന് സാക്ഷിയാകുന്നത് വളരെ മനോഹരമായ ഒന്നാണെന്ന് താൻ കരുതുന്നതായും ഫഹദ് പറഞ്ഞു.

"അവസരം കിട്ടുമ്പോഴെല്ലാം ഞാൻ ഇപ്പോഴും അത് ചെയ്യാറുണ്ട്. അതെൻ്റെ സ്വന്തം സമയമാണ്. ഡ്രൈവിംഗ് മാത്രമല്ല, ഗെയിമുകൾ, സ്പോർട്സ്, ടിവി കാണൽ തുടങ്ങി നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ നിരന്തരം ഏർപ്പെടണം. അത് കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയെ സഹായിക്കുമെന്ന് ഞാൻ കരുതുന്നു." ഫഹദ് കൂട്ടിച്ചേർത്തു.

ഒരു ഊബർ ഡ്രൈവറാകുന്നതിനേക്കാൾ കൂടുതൽ താനാസ്വദിക്കുന്ന മറ്റൊരു കാര്യമില്ലെന്ന് ഫഹദ് മുൻപ് പറഞ്ഞിട്ടുണ്ട്. ഒരു വിരമിക്കൽ പദ്ധതിയായി ബാഴ്സലോണയിലേക്ക് താമസം മാറി സ്പെയിനിലുടനീളം ആളുകളെ ടാക്സിയിൽ കൊണ്ടുപോകാൻ ആഗ്രഹമുണ്ടെന്ന് ഭാര്യ നസ്രിയയോട് പറയാറുണ്ട്. അവർക്കും ഈ പദ്ധതി വളരെ ഇഷ്ടമാണെന്നും അന്ന് ഫഹദ് പറഞ്ഞിരുന്നു.

വടിവേലുവിനൊപ്പമാണ് മാരീസനിൽ ഫഹദ് അഭിനയിച്ചത്. സുധീഷ് ശങ്കറാണ് സംവിധാനം. 'ഓടും കുതിര ചാടും കുതിര', 'കരാട്ടെ ചന്ദ്രൻ', 'പാട്രിയോട്ട്' എന്നീ മലയാള സിനിമകളും തെലുങ്കിൽ 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' എന്ന ചിത്രവും ഫഹദിന്റേതായി വരാനിരിക്കുന്നു.

Content Highlights: Fahadh Faasil reveals his status program to thrust an Uber successful Barcelona aft his movie vocation ends

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article