'ആളുകൾക്ക് നിങ്ങളോട് ഭ്രാന്തമായ ആരാധനയാണ്'; നസ്ലിനെ പുകഴ്ത്തി ലക്കിഭാസ്കർ സംവിധായകൻ

4 months ago 6

Venki Atluri and Naslen

ലോകയുടെ വിജയാഘോഷത്തിനിടെ സംവിധായകൻ വെങ്കി അറ്റ്ലൂരിയും നസ്ലിനും | ഫോട്ടോ: അറേഞ്ച്ഡ്

ലോക എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ വിജയാഘോഷത്തിനിടെ നടൻ നസ്ലിനെ പുകഴ്ത്തി ലക്കിഭാസ്കർ എന്ന ചിത്രത്തിന്റെ സംവിധായകൻ വെങ്കി അറ്റ്ലൂരി. നസ്ലിന്റെ തെലുങ്ക് ആരാധകരെക്കുറിച്ചാണ് അദ്ദേഹം വാചാലനായത്. നസ്ലിനെ സ്ക്രീനിൽ കണ്ട ഉടൻ തിയേറ്ററിൽ ആഘോഷമായിരുന്നുവെന്ന് വെങ്കി പറഞ്ഞു. ലോകയുടെ തെലുങ്ക് വിതരണക്കാരായ സിതാര എന്റർടെയിൻമെന്റ്സ് പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യമുള്ളത്.

"മലയാളത്തിലെ എല്ലാ അഭിനേതാക്കളും ഗംഭീരമായി അഭിനയിക്കുന്നവരാണ്. അതൊരു സത്യമാണ്. ചന്തുവും അരുണും എന്നെ ശരിക്കും ചിരിപ്പിച്ചു. പിന്നെ നസ്ലിൻ, ഞാൻ പറയുന്നത് സത്യമാണ്. നിങ്ങളുടെ മുഖം സ്ക്രീനിൽ വന്ന ഉടനെ... നിങ്ങൾ അഭിനയിക്കാൻ പോലും തുടങ്ങിയിട്ടില്ല, അപ്പോഴേക്കും പെൺകുട്ടികൾ വിസിലടിക്കാൻ തുടങ്ങി. ആളുകൾക്ക് നിങ്ങളോട് അത്രയും ഭ്രാന്തമായ ആരാധനയുണ്ട്." വെങ്കി അറ്റ്ലൂരിയുടെ വാക്കുകൾ.

വെങ്കിയുടെ വാക്കുകൾ വലിയ കയ്യടികളോടെയാണ് കാണികൾ സ്വീകരിച്ചത്. വെങ്കി സംസാരിച്ചത് തെലുങ്കിലായിരുന്നതുകൊണ്ട് പറഞ്ഞതെന്താണെന്ന് നസ്ലിന് കൃത്യമായി മനസിലായിരുന്നില്ല. വെങ്കി അറ്റ്ലൂരി പറഞ്ഞ കാര്യങ്ങൾ ദുൽഖർ സൽമാനാണ് നസ്ലിന് പരിഭാഷപ്പെടുത്തിക്കൊടുത്തത്. കാര്യം മനസ്സിലായതോടെ അദ്ഭുതത്തോടെയും സന്തോഷത്തോടെയും ആ അഭിനന്ദനം നസ്‌ലിൻ ഏറ്റുവാങ്ങുന്നത് വീഡിയോയിൽ കാണാം.

നിലവിൽ 101 കോടിയാണ് ലോകയുടെ ആ​ഗോള കളക്ഷൻ. ഏഴുദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ഇതിലൂടെ 'ലോക' സ്വന്തമാക്കിയത്. തെന്നിന്ത്യൻ സിനിമയിൽ തന്നെ ഇതിലൂടെ പുതിയ ചരിത്രമാണ് ഈ ചിത്രം സൃഷ്ടിച്ചത്.

ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി കല്യാണി പ്രിയദർശൻ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. നസ്ലിൻ, സാൻഡി എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രത്തിലെ വമ്പൻ കാമിയോ റോളുകളും സൂപ്പർ ഹിറ്റാണ്.

Content Highlights: Venky Atluri lauded Naslen`s popularity among Telugu assemblage astatine Lokah`s occurrence event

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article