ആളുകൾക്ക് പേടി വന്നിട്ടുണ്ട്, മീ ടൂവിന് ശേഷം ബോളിവുഡിൽ മാറ്റങ്ങളുണ്ടാകുന്നുണ്ട് -ഫാത്തിമ സനാ ഷെയ്ഖ്

7 months ago 6

Fatima Sana Sheikh

ഫാത്തിമ സനാ ഷെയ്ഖ് | ഫോട്ടോ: AFP

ദംഗൽ, ലുഡോ, തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, സാം ബഹദൂർ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായ പ്രകടനങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ഫാത്തിമ സനാ ഷെയ്ഖ്. ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ച്, ലൈംഗിക അതിക്രമങ്ങൾ എന്നിവയെക്കുറിച്ച് തുറന്നുപറയുന്ന താരങ്ങളിൽ ഒരാൾകൂടിയാണ് ഇവർ. മീ ടൂ പ്രസ്ഥാനം ശക്തിയാർജിച്ചതിനുശേഷം ബോളിവുഡിൽ എന്തെല്ലാം മാറ്റങ്ങൾ വന്നുവെന്ന് പറഞ്ഞിരിക്കുകയാണ് അവർ. ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്.

ബോളിവുഡിലെ സംസ്കാരം ശരിയായ ദിശയിലേക്ക് മാരാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഫാത്തിമ സനാ ഷെയ്ഖ് പറഞ്ഞു. കാര്യങ്ങൾ മാറിയിട്ടുണ്ടെന്ന് താൻ കരുതുന്നു. ആളുകൾക്ക് ഇപ്പോൾ കൂടുതൽ ഉത്തരവാദിത്തമുണ്ട്. അവർക്ക് അല്പം പേടിയുണ്ടെന്നും ഫാത്തിമ അഭിപ്രായപ്പെട്ടു. ഇന്ന് പല സിനിമാ സെറ്റുകളിലും തെറ്റായ പെരുമാറ്റങ്ങൾ കൈകാര്യം ചെയ്യാൻ സംവിധാനങ്ങളുണ്ട് എന്ന് അവർ ചൂണ്ടിക്കാണിച്ചു. പരാതികൾ മുമ്പത്തേക്കാൾ ഗൗരവമായി എടുക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

"നിങ്ങൾ ഒരാളോടൊപ്പം ജോലി ചെയ്യുകയും അടുത്തിടപഴകുകയും ചെയ്യുന്നു. പക്ഷേ നിങ്ങൾക്കിടയിലുള്ള അതിർവരമ്പുകൾ മങ്ങുകയാണെന്ന് അപ്പോൾ നിങ്ങൾക്ക് മനസ്സിലാവില്ല. ഇത് പുരുഷാധിപത്യമുള്ള മേഖലയാണ്. ഇപ്പോൾ, മീ ടൂവിന് ശേഷം, സ്ത്രീകൾക്ക് തുറന്നുസംസാരിക്കാൻ സാധിക്കും. അസ്വസ്ഥമായ സാഹചര്യങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. എങ്കിലും പൂർണമായ ലൈം​ഗികാതിക്രമത്തിന് ഇരയായിട്ടില്ല. ഈ മേഖല മോശമാണെന്നല്ല. ഇത്തരം പ്രശ്നങ്ങൾ വിനോദവ്യവസായത്തിൽ മാത്രം ഒതുങ്ങുന്നതല്ല. കോർപ്പറേറ്റ് ലോകത്ത് സാഹചര്യം ഇതിനേക്കാൾ മോശമായിരിക്കാം എന്ന് വിശ്വസിക്കുന്നു." ഫാത്തിമയുടെ വാക്കുകൾ.

അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും സംരക്ഷിക്കാൻ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന ആമസോൺ, നെറ്റ്ഫ്ലിക്സ് പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളെ അവർ പ്രശംസിച്ചു. ഈ ഏജൻസിയിൽ നിന്ന് അവരുടെ പ്രതിനിധികൾ വരും. അഭിനേതാക്കൾ, അണിയറപ്രവർത്തകർ, എല്ലാ വിഭാഗം മേധാവികൾ എന്നിവരുമായി നിങ്ങൾക്ക് ഒരു കൂടിക്കാഴ്ച ഉണ്ടാകും. നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണ്, എന്താണ് ഉചിതമായത്, എന്താണ് അല്ലാത്തത് എന്നതിനെക്കുറിച്ച് അവർ നിങ്ങളോട് വ്യക്തമായി പറയുമെന്നും പോഷ് (ലൈംഗികാതിക്രമം തടയൽ) സെഷനുകളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഫാത്തിമ വിശദീകരിച്ചു.

എല്ലാ മേഖലകളിലും ഉത്തരവാദിത്തം ഉറപ്പാക്കാൻ എടുക്കുന്ന നടപടികളിൽ താൻ പ്രതീക്ഷ കാണുന്നു എന്ന് ഫാത്തിമ പറഞ്ഞു. ആളുകൾ അവരുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാകുന്നു. അത് നമ്മുടെ മേഖലയിൽ മാത്രമല്ല, കോർപ്പറേറ്റ് രംഗത്തും അതിനു പുറത്തും. ഇതാണ് പുരോഗതിയെന്നും അവർ പറഞ്ഞവസാനിപ്പിച്ചു.

Content Highlights: Fatima Sana Shaikh speaks retired connected Bollywood`s casting couch, intersexual misconduct, and the progress

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article