Authored by: ഋതു നായർ|Samayam Malayalam•19 Jun 2025, 4:04 am
ഇക്കഴിഞ്ഞ ദിവസമാണ് മാധവേട്ടൻ ഈ ലോകത്തോട് വിടവാങ്ങുന്നത്. നെഞ്ചുവേദന വന്നപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല
കാവ്യയും അച്ഛനും (ഫോട്ടോസ്- Samayam Malayalam) ചെറുപ്പം മുതൽക്കേ അങ്ങനെയാണ് കാവ്യയെ ഇന്ന് കണുന്ന നിലയിലേക്ക് എത്തിച്ചതിൽ അദ്ദേഹത്തിനുള്ള പങ്ക് ചെറുതല്ല. ബാലതാരമായി ഉള്ള അരങ്ങേറ്റം മുതൽ നായിക ആയുള്ള ഏറ്റവും ഒടുവിലത്തെ ചിത്രം വരെയും മാധവേട്ടൻ ആണ് കാവ്യയ്ക്ക് നിഴലായി ഒപ്പം ഉണ്ടായിരുന്നത്. മകൾ പലവിധ സാഹചര്യങ്ങളിലൂടെ കടന്നു പോയപ്പോൾ ഊണും ഉറക്കവും എല്ലാം ഉപേക്ഷിച്ചു കൂട്ടിരുന്ന അച്ഛൻ കൂടി ആയിരുന്നു അദ്ദേഹം. ഏറ്റവും ഒടുവിൽ മകളുടെ ഒപ്പം മകളുടെ കണ്മുൻപിൽ വച്ചായിരുന്നു ആ മരണം സംഭവിച്ചത്. ചില മരണവാർത്തകൾ ഏവർക്കും ഉണ്ടാക്കുന്ന ഒരു വേദനയുണ്ട്. ഇത്ര വേഗം പോകണമായിരുന്നോ ഈ യാത്ര എന്ന തോന്നൽ ഉണ്ടാകും അത്തരമൊരു യാത്ര ആയിരുന്നു മാധവേട്ടന്റേത്.
മാധ്യമങ്ങൾക്ക് മുൻപിൽ പോലും അദ്ദേഹം ഇതേ വിളിപ്പേരിലാണ് അറിയുന്നത്. കാവ്യയുടെ നിർണ്ണായകമായ പല പ്രെസ് മീറ്റുകൾക്കും മുൻപിൽ നിന്ന് കാവ്യയെ നയിച്ചതും അദ്ദേഹം തന്നെ ആയിരുന്നു ഒരുപക്ഷെ ആ ഒരു അടുപ്പം മിക്ക മാധ്യമങ്ങൾക്കും അദ്ദേഹത്തോട് ഉണ്ടുതാനും. എന്നാൽ ഇക്കഴിഞ്ഞ ദിവസം ചില ഓൺലൈൻ മാധ്യമങ്ങളോട് കാവ്യയുടെ വീട്ടുകാർ ചെയ്തത് തന്നെയാണ് ശരിയായ രീതി എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ അഭിപ്രായം.ALSO READ: ഇപ്പോഴും വാടകവീട്ടിൽ തന്നെയാ! ബെറ്റിങ് ആപ്പിലൂടെ പണം നേടാൻ നിന്നിട്ടില്ല; കാമറ തൂക്കി നടന്നോ എന്ന് കളിയാക്കിയവർ അറിഞ്ഞോ ഇവരെ സിനിമേലെടുത്തു
തീർത്തും വൈകാരിക മുഹൂർത്തങ്ങളെ എല്ലാം കാഴ്ചയാക്കുന്ന ചില കാമറ കണ്ണുകളെ വിലക്കിയ രീതി അക്ഷരാർത്ഥത്തിൽ കൈയ്യടി അർഹിക്കുന്ന കാര്യമാണ്. ചാനൽ റീച്ചിനുവേണ്ടി മൊബൈൽ കാമറകളിൽ പോലും വൈകാരിക നിമിഷങ്ങൾ പകർത്തിയെടുത്ത് പുറം ലോകത്ത് എത്തിക്കുന്നത് തീർത്തും പ്രൈവസിയിലേക്ക് ഉള്ള കടന്നുകയറ്റം കൂടിയാണ് . അത്തരം കടന്നുകയറ്റങ്ങൾക്ക് ഒരു തടയിടൽ കൂടിയാണ് ഇക്കഴിഞ്ഞ ദിവസം കാവ്യയുടെ വീട്ടിൽ സംഭവിച്ചത്. കാവ്യയുടെ വീട്ടിലേക്ക് നിറകണ്ണുകകളോടെ വരുന്ന താരങ്ങളെ കണ്ടോ എന്ന രീതിയിൽ ചില വീഡിയോസ് വന്നതൊഴിച്ചാൽ കുടുംബാംഗങ്ങളുടെ നിസഹായത എവിടെയും തുറന്നു കാണിക്കാൻ കുടുംബം അനുവദിച്ചില്ല. അത് തന്നെയാണ് ഏറ്റവും പ്രശംസനീയമായ കാര്യവും.
മാധവേട്ടന്റെ മരണം ഇപ്പോഴും അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അത്രയും ആരോഗ്യവാനായി എല്ലാ കാര്യങ്ങളും ചെയ്തിരുന്ന അദ്ദേഹം കൊച്ചുമക്കൾക്ക്ൾക്ക് ഒരു കൂട്ടുകാരനെ പോലെ, മക്കൾക്ക് ഒപ്പം എന്തിനും ഏതിനും കൂട്ടുനിന്ന അച്ഛൻ കൂടി ആയിരുന്നു..
മകളുടെ കരിയറിന് വേണ്ടി സ്വന്തമായി പടുത്തുയർത്തിയ ബിസിനസ്സ് സാമ്ര്യാജ്യം പോലും വേണ്ടെന്നു വച്ച മാധവേട്ടൻ വീടും നാടും എല്ലാം വിട്ടാണ് മകൾക്ക് വേണ്ടി യാത്ര തിരിച്ചത്. എന്നാൽ മകളെ തനിച്ചാക്കിയുള്ള ഈ യാത്ര തീർത്തും വേദനാ ജനകം എന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.





English (US) ·