04 July 2025, 08:23 PM IST

തോമസ് പാർട്ടി | AP
ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ് ആഴ്‌സനലിന്റെ മുന്‍ മധ്യനിരതാരം തോമസ് പാര്‍ട്ടിക്കെതിരേ ബലാത്സംഗക്കേസ്. 2021-22 കാലയളവില്‍ രണ്ട് സ്ത്രീകളെ തോമസ് പാര്‍ട്ടി ബലാത്സംഗം ചെയ്‌തെന്നും ഒരു സ്ത്രീക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്. മെട്രോപൊളിറ്റന്‍ പോലീസാണ് പാര്‍ട്ടിക്കെതിരേ കുറ്റം ചുമത്തിയത്.
2022 ഫെബ്രുവരിയിലാണ് പോലീസ് ബലാത്സംഗ പരാതിയില്‍ അന്വേഷണം ആരംഭിച്ചത്. പരാതിയുമായി മുന്നോട്ടുവരുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുമെന്നും കേസുമായി ബന്ധപ്പെട്ട് ആര്‍ക്കും വിവരങ്ങള്‍ കൈമാറാമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 5-ന് താരം വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണം.
അത്‌ലറ്റിക്കോ മഡ്രിഡില്‍ നിന്ന് 2020 ഒക്ടോബറിലാണ് തോമസ് പാര്‍ട്ടി ആഴ്‌സനലില്‍ ചേര്‍ന്നത്. 45.3 മില്ല്യണ്‍ പൗണ്ടിനാണ് താരത്തിന്റെ കൂടുമാറ്റം. പ്രമിയര്‍ ലീഗില്‍ 130 മത്സരങ്ങള്‍ ആഴ്‌സനലിനായി കളിച്ച താരം 9 ഗോളുകളും നേടി. ചാമ്പ്യന്‍സ് ലീഗില്‍ 12 തവണ ഗണ്ണേഴ്‌സിനായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ആഴ്‌സനലിനായി 35 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. നാലുഗോളുമടിച്ചു. രണ്ടാം സ്ഥാനത്താണ് ആഴ്‌സനല്‍ പ്രീമിയര്‍ ലീഗ് സീസണ്‍ അവസാനിപ്പിച്ചത്.
Content Highlights: erstwhile arsenal Footballer Thomas Partey charged with rape








English (US) ·