ആവശ്യത്തിനു സെൽഫിയെടുത്തു, ഇനിയും വേണോ? ഒഴിവാക്കാൻ ശ്രമിച്ച പാണ്ഡ്യയോട് ചൂടായി ‘ആരാധകൻ’– വിഡിയോ

3 weeks ago 2

ഓൺലൈൻ ഡെസ്ക്

Published: December 26, 2025 12:11 PM IST

1 minute Read

 X@Jara
ഹാർദിക് പാണ്ഡ്യയും മഹിക ശർമയും, ആരാധകരോടു സംസാരിക്കുന്ന പാണ്ഡ്യ. Photo: X@Jara

മുംബൈ∙ ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെ മോശമായി പെരുമാറിയ ആള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ക്രിസ്മസ് ദിനത്തിൽ കാമുകിയായ മഹിക ശർമയ്ക്കൊപ്പം ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു പാണ്ഡ്യയെ ആരാധകർ വളഞ്ഞത്. റസ്റ്ററന്റിനു പുറത്തിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം കാമുകിയെ കാറിൽ കയറാൻ സഹായിച്ച ശേഷമാണ് ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ആരാധകരിൽ പലരും സെല്‍ഫിയെടുക്കുന്നതിനായി പാണ്ഡ്യയോട് അഭ്യർഥിക്കുന്നുണ്ടായിരുന്നു.

‘‘നിങ്ങൾ ആവശ്യത്തിനു ഫോട്ടോയെടുത്തു കഴിഞ്ഞു. ഇനിയും എത്രയാണു വേണ്ടത്?’’– പാണ്ഡ്യ ആരാധകനോടു ചോദിക്കുന്നുണ്ട്. അതിനിടെയാണ് ഒരാൾ പാണ്ഡ്യയോട് മോശം ഭാഷയിൽ സംസാരിച്ചത്. ‘നരകത്തിലേക്കു പോ’ എന്നായിരുന്നു യുവാവ് പാണ്ഡ്യയോടു പറഞ്ഞത്. എന്നാൽ പാണ്ഡ്യ ഇയാളോട് ചൂടാകാതെ, നിയന്ത്രണത്തോടെയാണു സംസാരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ താരത്തിന്റെ തോളിൽ കയ്യിട്ട് ഫോട്ടോയെടുക്കാനും ആരാധകരിൽ ചിലർ ശ്രമിക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്. പരമ്പരയിലെ അഞ്ചാം മത്സരത്തിൽ 16 പന്തുകളിൽനിന്ന് 50 പിന്നിട്ട പാണ്ഡ്യ, ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചറി എന്ന റെക്കോർ‌ഡിലെത്തിയിരുന്നു. അഞ്ചാം മത്സരത്തിൽ 25 പന്തുകൾ നേരിട്ട പാണ്ഡ്യ 63 റൺസാണ് അടിച്ചെടുത്തത്.

𝗚𝘂𝘆𝘀, 𝘁𝗵𝗶𝘀 𝗶𝘀 𝗴𝗲𝘁𝘁𝗶𝗻𝗴 𝗧𝗢𝗢 𝗠𝗨𝗖𝗛 🤬🙏

A instrumentality tried to attack Hardik Pandya for a selfie but couldn’t get close.

𝗙𝗮𝗻: 𝗕𝗛𝗔𝗔𝗗 𝗠𝗘 𝗝𝗔𝗢 (Go to Hell) 😡

𝗛𝗮𝗿𝗱𝗶𝗸: Either didn’t perceive it, oregon heard it and chose to ignore.

This incidental happened… pic.twitter.com/B929w11Iwi

— Jara (@JARA_Memer) December 25, 2025

English Summary:

Hardik Pandya faced an unpleasant incidental portion taking selfies with fans. The Indian cricketer remained calm contempt a fan's disrespectful comment, showcasing his composure. This incidental highlights the challenges celebrities look with nationalist interactions.

Read Entire Article