ആവശ്യമില്ലാത്ത കുറേ സാധനങ്ങള്‍ തലയില്‍വെച്ചുതരും, ഇങ്ങനെയുള്ള കാര്യങ്ങളിലാണ് പേടി- ആസിഫ് അലി

9 months ago 9

asif ali

ആസിഫ് അലി | Photo: Mathrubhumi

ഫാന്‍സിനെ പരിപോഷിപ്പിക്കാന്‍ താന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ലെന്ന് നടന്‍ ആസിഫ് അലി. തന്നെക്കുറിച്ച് ആരാധകര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ കാണാറില്ലെന്നും ആസിഫ് അലി പറഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന 'ആഭ്യന്തര കുറ്റവാളി' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് 'ഒറിജിനല്‍സ്' യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടന്‍.

ഫാന്‍സിനെ എങ്ങനെയാണ് പരിപോഷിപ്പിക്കുന്നത് എന്നായിരുന്നു അവതാരകയുടെ ചോദ്യം. അതിനായി താന്‍ ഒന്നും ചെയ്യാറില്ലെന്നായിരുന്നു നടന്റെ മറുപടി. 'എനിക്ക് ശരിക്കും ഇങ്ങനെയുള്ള കാര്യങ്ങളിലൊക്കെയാണ് പേടി. ആവശ്യമില്ലാത്ത കുറേ സാധനങ്ങള്‍ തലയില്‍വെച്ചു തരും', ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

'ഹേറ്റേഴ്‌സ് ഇല്ലാത്ത നടന്‍, എല്ലാവരോടും നന്നായി പെരുമാറുന്നവന്‍... ഇതൊന്നും ഉദ്ദേശിച്ച് ചെയ്യുന്നതോ, ഇങ്ങനെയുള്ള സ്വഭാവക്കാരനോ അല്ല. എപ്പോള്‍ വേണമെങ്കില്‍ പൊളിയാവുന്ന കാര്യമാണ്. അങ്ങനെയുള്ള കാര്യങ്ങളില്‍ ഞാന്‍ സന്തോഷം കണ്ടെത്തുന്നില്ല', ആസിഫ് അലി പറഞ്ഞു.

ആസിഫ് അലിയെ നായകനാക്കി നവാഗതനായ സേതുനാഥ് പദ്മകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി'. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം ആണ് ചിത്രം നിര്‍മിക്കുന്നത്. തുളസി, ശ്രേയാ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Content Highlights: Asif Ali reveals helium doesn`t actively cultivate instrumentality relationships

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article