22 July 2025, 10:22 PM IST

'പവർഹൗസ്' ലിറിക്കൽ വീഡിയോയിലെ രംഗങ്ങൾ | Photos: Screen grabs from youtube.com/@suntv
സൂപ്പര്‍ താരം രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി'യിലെ അടുത്ത ഗാനം പുറത്തിറങ്ങി. നേരത്തേ പൂജ ഹെഗ്‌ഡെയും മലയാളി താരം സൗബിന്‍ ഷാഹിറും ഒന്നിച്ചെത്തിയ ഡാന്‍സ് നമ്പര്‍ 'മോണിക്ക' പുറത്തിറങ്ങി പത്ത് ദിവസങ്ങള്‍ക്കിപ്പുറമാണ് പുതിയ ഗാനം എത്തിയത്. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ 'പവര്‍ഹൗസ്' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയത്.
ലോകേഷിന്റെ പതിവ് 'ചോരക്കളി'യാകും കൂലിയിലും ഉണ്ടാകുക എന്ന സൂചന ഗാനം നല്‍കുന്നുണ്ട്. രജനീകാന്തിന്റെ മാസ് അപ്പീലിനെ ഇരട്ടിയാക്കുന്ന തരത്തിലാണ് അനിരുദ്ധ് ഗാനം ഒരുക്കിയിരിക്കുന്നത്. അറിവാണ് വരികളെഴുതിയത്. അനിരുദ്ധും അറിവും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പുറത്തിറങ്ങി കുറച്ച് സമയത്തിനകം തന്നെ ലക്ഷക്കണക്കിന് പേരാണ് ഗാനം കണ്ടത്.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് 'കൂലി'യുടെ നിര്‍മാണം. ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. അന്‍പറിവ് സംഘട്ടനസംവിധാനവും ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രം ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തും.
Content Highlights: Third azygous ‘Powerhouse’ from Rajinikanth-Lokesh Kanagaraj movie ‘Coolie’ released
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·