ആവേശം ഇഷ്ടപ്പെട്ട സിനിമ, ഫഹദിനൊപ്പം എന്നെങ്കിലും അഭിനയിക്കണം- ആലിയ ഭട്ട്

7 months ago 10

25 May 2025, 06:42 PM IST

Alia Bhatt Fahadh Faasil

ആലിയ ഭട്ട്, ഫഹദ് ഫാസിൽ | Photo: AFP, Special Arrangement

മലയാള നടന്മാരായ ഫഹദ് ഫാസിലിനേയും റോഷന്‍ മാത്യുവിനേയും പ്രകീര്‍ത്തിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. എന്നെങ്കിലും ഫഹദിനൊടൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന്‌ ആലിയ പറഞ്ഞു. കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയ്‌ക്കെത്തിയ താരം ബ്രൂട്ട് ഇന്ത്യയോട് സംസാരിക്കവെയാണ് മനസുതുറന്നത്.

'ഞാന്‍ ഏറെ ആരാധിക്കുന്ന നടനാണ് ഫഹദ് ഫാസില്‍. ഒന്നാന്തരം അഭിനേതാവാണ് അദ്ദേഹം. 'ആവേശം' എന്റെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. എന്നെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ട്', ആലിയ പറഞ്ഞു. ഇന്ത്യയിലെ ഏതെങ്കിലും പ്രാദേശിക സംവിധായകരുമായോ നടന്മാരുമായോ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായതോടെ പ്രാദേശികഭേദങ്ങള്‍ ഇല്ലാതായെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ആലിയ മറുപടി നല്‍കിത്തുടങ്ങിയത്. തുടര്‍ന്നാണ് അവര്‍ റോഷന്‍ മാത്യുവിനെക്കുറിച്ച് സംസാരിച്ചത്. 'ഡാര്‍ലിങ്‌സില്‍ റോഷന്‍ മാത്യുവിനൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചു. മികച്ചൊരു അഭിനേതാവാണ് അദ്ദേഹം. മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം ഹിന്ദിയിലും ഓളങ്ങള്‍ തീര്‍ക്കുകയാണ്', എന്നായിരുന്നു ആലിയയുടെ വാക്കുകള്‍.

Content Highlights: Bollywood prima Alia Bhatt praises Malayalam actors Fahadh Faasil and Roshan Mathew

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article