02 August 2025, 06:54 PM IST

ട്രെയിലറിൽ നിന്ന്
തലൈവർ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. സൂപ്പര്‍ താരം രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി'യുടെ ട്രെയ്ലർ പുറത്തിറങ്ങി. മാസ് ഡയലോഗുകളാലും ആക്ഷൻ രംഗങ്ങളാലും സമ്പന്നമാണ് ട്രെയ്ലർ. 3.02 മിനിറ്റാണ് ട്രൈലറിന്റെ ദൈർഘ്യം.
ലോകേഷിന്റെ പതിവ് 'ചോരക്കളി'യാകും കൂലിയിലും ഉണ്ടാകുക എന്നാണ് സൂചന. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രജനിയുടെ കരിയറിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമായിരിക്കും കൂലി എന്നും റിപ്പോർട്ടുകളുണ്ട്. 2 മണിക്കൂർ 48 മിനിറ്റ് ആയിരിക്കും ചിത്രത്തിന്റെ ദൈർഘ്യം.
രജനീകാന്തിന് പുറമെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ 'പവര്‍ഹൗസ്' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. രജനീകാന്തിന്റെ മാസ് അപ്പീലിനെ ഇരട്ടിയാക്കുന്ന തരത്തിലാണ് അനിരുദ്ധ് ഗാനം ഒരുക്കിയിരിക്കുന്നത്.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് 'കൂലി'യുടെ നിര്‍മാണം. അന്‍പറിവ് സംഘട്ടനസംവിധാനവും ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രം ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തും.
Content Highlights: Rajinikanth's CoolieTrailer Released: A Glimpse into Lokesh Kanagaraj's Action-Packed Universe





English (US) ·