06 September 2025, 10:02 AM IST

Photo: https://x.com/rolandgarros
ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസിൽ ആവേശപ്പോരിൽ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി കാർലോസ് അൽക്കാരസ് ഫൈനലിൽ. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു അൽക്കാരസിന്റെ ജയം. സ്കോർ: 6-4, 7-6 (4), 6-2.
ഞായറാഴ്ചയാണ് ഫൈനൽ. നിലവിലെ ചാമ്പ്യൻ യാനിക് സിന്നറാണ് എതിരാളി. കാനഡയുടെ ഫെലിക്സ് ഓഷ്യെ അലിയാസിനെ തോൽപ്പിച്ചാണ് സിന്നർ ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: 6-1, 3-6, 6-3, 6-4.
ഫൈനൽ കാണാൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും എത്തിയേക്കുമെന്നാണ് വിവരം.
Content Highlights: Alcaraz Triumphs Over Djokovic successful US Open Thriller; Faces Sinner successful Final








English (US) ·