ആശ എന്റെ ജീവിതത്തിലേകിയ വെളിച്ചത്തിന് മുന്നിൽ ഏത് ഈഫൽ ടവറും നിഷ്പ്രഭം -മനോജ് കെ. ജയൻ

7 months ago 6

16 June 2025, 12:13 PM IST

Manoj K Jayan and Asha

മനോജ് കെ. ജയനും ആശയും | ഫോട്ടോ: ശ്രീജിത്ത് പി. രാജ്| മാതൃഭൂമി, Instagram

14-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് നടൻ മനോജ് കെ. ജയനും ഭാര്യ ആശയും. ഈയവസരത്തിൽ അദ്ദേഹം ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും ശ്രദ്ധ നേടുകയാണ്. ആശയ്ക്കൊപ്പം ഈഫൽ ടവറിനുമുന്നിൽനിന്നുള്ള ഒരു സെൽഫിയാണ് മനോജ് കെ. ജയൻ പോസ്റ്റ് ചെയ്തത്.

വിവാഹ വാർഷികദിനത്തിൽ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ ആശയ്ക്ക് ആസംസകൾ നേർന്നിരിക്കുകയാണ് മനോജ് കെ. ജയൻ. "ഞങ്ങളുടെ ഈ സംതൃപ്ത ജീവിതം ആരംഭിച്ചിട്ട് 14 വര്‍ഷം കഴിഞ്ഞു. ആശ, എന്റെ ജീവിതത്തിലേകിയ വെളിച്ചത്തിനു മുന്നില്‍ ഏത് ഈഫല്‍ ടവറും നിഷ്പ്രഭം. ദൈവത്തിന് നന്ദി," എന്നാണ് മനോജ് കെ. ജയന്‍ കുറിച്ചത്.

മനോജ് കെ. ജയന്റെയും ഉർവശിയുടേയും മകൾ കുഞ്ഞാറ്റ എന്ന തേജാ ലക്ഷ്മിയടക്കം നിരവധി പേരാണ് ആശംസകൾ നേർന്നുകൊണ്ട് പ്രതികരിച്ചത്. ഒരുപാട് വർഷം ഒരുമിച്ച് ജീവിക്കാൻ ഉള്ള ഭാഗ്യം ഈശ്വരൻ നൽകട്ടെ വന്നിരിക്കുന്ന കമന്റുകളിൽ ഭൂരിഭാ​ഗവും.

അതേസമയം കുഞ്ഞാറ്റയെന്ന തേജലക്ഷ്മി സിനിമയിലേക്ക് അരങ്ങേറ്റം നടത്താനിരിക്കുകയാണ്. 'സുന്ദരിയായവൾ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അരങ്ങേറ്റം. സർജാനോ ഖാലിദ് നായകനാകുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതനായ ബിനു പീറ്റർ ആണ്. ഇക്ക പ്രൊക്ഷൻസിന്‍റെ ബാനറിൽ മുഹമ്മദ് സാലിയാണ് നിർമാണം.

Content Highlights: Manoj K Jayan celebrates his 14th wedding day with a heartwarming Instagram post

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article