Published: June 28 , 2025 10:35 AM IST
1 minute Read
-
ഓവറുകൾ വെട്ടിച്ചുരുക്കുന്ന ട്വന്റി20 മത്സരങ്ങളുടെ പവർപ്ലേയിൽ വ്യക്തത വരുത്തി ഐസിസി
ദുബായ് ∙ 5 ഓവറായി വെട്ടിച്ചുരുക്കേണ്ടി വരുന്ന ട്വന്റി20 മത്സരത്തിൽ പവർപ്ലേയുടെ ദൈർഘ്യം ഇനി 9 പന്തുകൾ മാത്രം. 6 ഓവർ മാത്രമാണ് മത്സരമെങ്കിൽ പവർപ്ലേ 11 പന്തുകൾ മാത്രം. മഴ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ട്വന്റി20 മത്സരങ്ങളിൽ ഓവർ വെട്ടിക്കുറയ്ക്കുമ്പോൾ പവർപ്ലേ ഓവറുകൾ നിർണയിക്കുന്നതിലെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനാണ് ഐസിസി ഈന നിയമഭേദഗതി നടപ്പാക്കുന്നത്.
ഫീൽഡിങ് നിയന്ത്രണമുള്ള പവർപ്ലേയുടെ ദൈർഘ്യം സംബന്ധിച്ച ഭേദഗതി അടുത്തമാസം പ്രാബല്യത്തിലാകും. ഓവറുകൾ ചുരുക്കുന്നതിന് ആനുപാതികമായി നിലവിൽ പവർപ്ലേ ഓവറുകളും കുറയ്ക്കാറുണ്ട്. എന്നാൽ പന്തുകളുടെ അടിസ്ഥാനത്തിൽ പവർപ്ലേയുടെ ദൈർഘ്യം കുറയുന്നത് ഇതാദ്യമാണ്.
10 ഓവർ മത്സരം നടന്നാൽ 3 ഓവർ, 12 ഓവറിൽ 3.4 ഓവർ, 15 ഓവറിൽ 4.3 ഓവർ, 19 ഓവറായി മത്സരം ചുരുങ്ങിയാൽ 5.4 ഓവർ എന്നിങ്ങനെയാണ് ഇനി പവർപ്ലേയുടെ ദൈർഘ്യം. ഈ സമയത്തു 2 ഫീൽഡർമാരെ മാത്രമേ സർക്കിളിനു പുറത്ത് അനുവദിക്കൂ.
English Summary:








English (US) ·