ആശയും മനോജും ലണ്ടൻ ലൈഫും! ആശക്ക് മൂന്ന് പെൺമക്കളും;ശ്രീയക്ക് കൊച്ചച്ഛനാണ് മനോജ് :അസൂയ തോന്നും ഈ ജീവിത വിശേഷങ്ങൾ

7 months ago 8

Produced by: ഋതു നായർ|Samayam Malayalam17 Jun 2025, 8:15 am

അടുത്തിടെയാണ് മനോജ് കെ ജയൻ ഒരു ടെസ്ല ലണ്ടനിൽ വാങ്ങിയത്. ലക്ഷങ്ങൾ വിലയുള്ള വണ്ടി കേരളത്തിലും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

അസൂയ തോന്നും ഈ ജീവിത വിശേഷങ്ങൾ
സോഷ്യൽ മീഡിയ ഇക്കഴിഞ്ഞ ദിവസമാണ് ഒരു വീഡിയോ ഏറെ ആഘോഷമാക്കിയത്. താരപുത്രി കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മിയുടെ സിനിമ എൻട്രിയും പ്രെസ് മീറ്റിനിടയിൽ മനോജ് കെ ജയൻ വികാരാധീനൻ ആയതും എല്ലാം ഏറെ ചർച്ച ആയിരുന്നു. ഇതിനിടയിലാണ് മനോജ് കെ ജയന്റെ ഭാര്യ ആശക്ക് അദ്ദേഹത്തിന്റെ വളർച്ചയിലും കുഞ്ഞാറ്റയുടെ സിനിമ എൻട്രിയിലും എത്രത്തോളം പങ്കുണ്ടെന്ന് അദ്ദേഹം തുറന്നുപറയുന്നതും. ഇക്കാര്യം പലവട്ടം മനോജ് പറഞ്ഞിട്ടുണ്ട് എന്റെ ജീവിതത്തിനു വെളിച്ചം നൽകിയത് ആശയാണ്. അവരുടെ വരവോടെയാണ് ജീവിതം മാറിമറിഞ്ഞതെന്നും മനോജ് പറഞ്ഞിട്ടുണ്ട്. വിശദമായി വായിക്കാം.

ലണ്ടനിൽ സെറ്റിൽഡ് ആണ്

ലണ്ടനിൽ സെറ്റിൽഡ് ആണ് ആശ മനോജ് കെ ജയൻ. മകൾ ശ്രീയ, മകൻ അമൃത് വിദ്യാഭ്യാസവും ആശയുടെ ജോലിയും ലണ്ടനിലാണ്. റിപ്പോർട്ടുകൾ ശരിയെങ്കിൽ ആശ യുകെയിലെ ഒരു കമ്പനി ഡയറക്ടറാണ്. 2021 ഓഗസ്റ്റ് 18 ന് ആണ് ആശാ കമ്പനിയുടെ ചുമതല ഏറ്റെടുക്കുന്നത്. മാത്രമല്ല മാർക്കറ്റിങ് പ്രൊട്ടക്ഷൻ അഡ്വൈസർ ആയും പ്രവർത്തിക്കുന്ന ആളാണ് താരം.

ആശയും കുടുംബവും

2011 മാർച്ച് മൂന്നിനാണ് ആശയും മനോജ് കെ ജയനും വിവാഹിതരാകുന്നത്. ഉർവശിയുമായും സൗഹൃദത്തിലാണ് ആശ. കുഞ്ഞാറ്റയെ വിളിച്ചു കിട്ടിയില്ലെങ്കിൽ ആശയെ വിളിച്ചാണ് ഉർവശി വിവരങ്ങൾ അന്വേഷിക്കുന്നതെന്ന് പലവട്ടം മനോജ് പറഞ്ഞിരുന്നു. മക്കളെ എല്ലാം ഒരേ പോലെ സ്നേഹിക്കാൻ മനസ്സുള്ള ആശ കല്പനയുടെ മകൾ ശ്രീമയിക്കും അമ്മയുടെ സ്ഥാനത്താണ്.

ആശയുടെ മകൾ ശ്രീയക്ക് കൊച്ചച്ഛൻ ആണ് മനോജ് കെ ജയൻ.

എനിക്ക് മൂന്നു പെൺമക്കളാണ്’

കല്പ്പനയുടെ മകളുമായും ആശക്ക് ബന്ധം ഉണ്ടെന്നും പ്ലസ്ടുവിന്റെ സർട്ടിഫിക്കറ്റിൽ പേരന്റിന്റെ ഒപ്പു വച്ചത് ആശയെന്നും മനോജ് കെ ജയൻ പറഞ്ഞിട്ടുണ്ട് എന്റെ അമ്മയുടെ സ്ഥാനത്തു നിന്ന് ഒപ്പിടാമോ എന്ന് ചോദിച്ചപ്പോൾ ‘എനിക്ക് മൂന്നു പെൺമക്കളാണ്’ എന്നുപറഞ്ഞ് ആശ കരഞ്ഞുവെന്നും മനോജ് മുൻകാലത്തു നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

ഉർവശിയുടെ അമ്മ നൽകിയ പിന്തുണ

കുഞ്ഞാറ്റയെയുമെടുത്ത് ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ ഏഴുവയസ് ആയിരുന്നു മോൾക്ക് പ്രായം. രണ്ടാംക്ലാസ് വരെ കുഞ്ഞാറ്റ ചെന്നൈയിലായിരുന്നു. പിന്നീട് ചിന്മയ മിഷൻ സ്കൂളിലും.വലിയ അപകടങ്ങളിലേക്ക് പോകാതെ എന്നെ പലപ്പോഴും ചേർത്തുനിർത്തിയത് ഉർവശിയുടെ അമ്മയെന്നും ഒരു മടിയും കൂടാതെ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ആശ കുടുംബത്തിന് നൽകുന്ന പിന്തുണ

തിരക്കുകൾ ഒഴിയുമ്പോൾ മനോജിനൊപ്പം കുഞ്ഞാറ്റയും ലണ്ടനിലേക്ക് പോകും. അവിടെ എത്തിയാലും അമ്മയും അനുജൻ ഇഷാനെയും വീഡിയോ കോൾ വഴി കുഞ്ഞാറ്റ വിളിക്കും. അതിനെല്ലാം ഒപ്പം നിൽക്കുന്നതും സപ്പോർട്ട് നൽകുന്നതും ആശ ആണ്. ലണ്ടനിൽ ഉയർന്ന ഉദ്യോഗം ഭരിക്കുമ്പോഴും കുടുംബബന്ധങ്ങൾക്ക് അവർ നൽകുന്ന പ്രാധാന്യത്തെ കുറിച്ചാണ് സോഷ്യൽ മീഡിയപറയുന്നത്.

Read Entire Article