ആശാനെ സ്‌പെയിനില്‍നിന്ന് ഇറക്കി ബ്ലാസ്റ്റേഴ്‌സ്; ടീം മുഖ്യപരിശീലകനായി ഡേവിഡ് കാറ്റാലയെ നിയമിച്ചു

9 months ago 8

25 March 2025, 04:50 PM IST

david catala

Photo | x.com/kbfcxtra

കൊച്ചി: സ്പാനിഷ് പരിശീലകന്‍ ഡേവിഡ് കാറ്റാല കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിതനായി. പുറത്താക്കപ്പെട്ട മികായേല്‍ സ്റ്റാറേയ്ക്കു പകരക്കാരനായാണ് കാറ്റാലയെത്തുന്നത്. കാറ്റാലയെ മുഖ്യ പരിശീലകനായി നിയമിച്ചതായി ബ്ലാസ്റ്റേഴ്‌സ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഒരു വര്‍ഷത്തേക്കാണ് കരാര്‍.

സൂപ്പര്‍ കപ്പിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീമുമായി ചേരാന്‍ അദ്ദേഹം ഉടന്‍ കൊച്ചിയിലെത്തിയേക്കും. സ്‌പെയിനിനും സൈപ്രസിനുമായി അഞ്ഞൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ഈ മധ്യനിര പ്രതിരോധ താരം പിന്നീട് കോച്ചിങ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. യൂറോപ്പിലെ വിവിധ ക്ലബ്ബുകളില്‍ പരിശീലക സേവനമനുഷ്ഠിച്ച ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്.

നിരാശാജനകമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ 2024-25 ഐപിഎല്‍ സീസണ്‍. പ്ലേഓഫ് യോഗ്യതാ മാര്‍ക്ക് നേടാനാവാതെ പുറത്തായ ടീം പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. 2020-21നുശേഷം ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്.

Content Highlights: kerala blasters name david catala arsenic caput coach

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article