
ആസിഫും ഒർഹാനും 'സർക്കീട്ടി'ൽ | Photo: Screen grab/ YouTube: Think Music India
താമര്‍ സംവിധാനം ചെയ്ത 'സര്‍ക്കീട്ട്' സിനിമയിലൂടെ മികച്ച പ്രേക്ഷകാഭിപ്രായം നേടുകയാണ് നായകനായ ആസിഫ് അലിയും ബാലതാരമായ ഓര്‍ഹാനും. റാസല്‍ഖൈമയിലെ ഒരു ഫ്‌ളാറ്റില്‍ താമസിക്കുന്ന പ്രണയ വിവാഹിതരായ ദമ്പതികളുടെ ഏഴുവയസ്സുകാരന്‍ ഹൈപ്പര്‍ ആക്ടീവായ ജെപ്പുവിന്റെ ജീവിതത്തില്‍ ഒറ്റ രാത്രി നടക്കുന്ന കഥയാണ് സര്‍ക്കീട്ട് പറയുന്നത്. ഗള്‍ഫ് മോഹിച്ച് രണ്ടാമതും വിസിറ്റിങ് വിസയിലെത്തി തൊഴിലന്വേഷിച്ച് നടക്കുന്ന നായകനായ അമീറും (ആസിഫ് അലി) ജെപ്പുവും തമ്മിലുള്ള വൈകാരികബന്ധം പ്രതിപാദിക്കുന്ന ചിത്രം പ്രേക്ഷകരുടെ കണ്ണ് നിറക്കുന്ന വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ബാല്യത്തില്‍ അനാഥത്വം അനുഭവിക്കേണ്ടി വരുന്ന അമീറിന്റേയും അച്ഛനും അമ്മയുമുണ്ടെങ്കിലും തന്റെ പ്രത്യേക മാനസികാവസ്ഥയുടെ ഫലമായി അനാഥത്വത്തിന്റെ അനുഭവങ്ങള്‍ തോന്നിക്കുന്ന ജെപ്പുവിന്റെയും വൈകാരികമായ അവസ്ഥകളാണ് ചിത്രത്തെയുടനീളം മുന്‍പോട്ടു കൊണ്ടുപോകുന്നത്. സിനിമ കണ്ട പ്രേക്ഷകരെല്ലാം ഒരുപോലെ സംസാരിക്കുന്നത് അമീറിന്റെയും ജെപ്പുവിന്റെയും ആത്മബന്ധത്തെ കുറിച്ചാണ്. ഇരുവരുടെയും ബന്ധത്തിന്റെ ഊഷ്മളതയെ ഉയര്‍ത്തികാട്ടുന്ന വിധത്തിലാണ് ഗോവിന്ദ് വസന്തയുടെ സംഗീതത്തെ ചിത്രത്തില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
അമീര്‍ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം മനോഹരമായ വിധത്തിലത് പ്രേക്ഷകരിലേക്കെത്തിക്കാന്‍ ഗോവിന്ദിന്റ സംഗീതം ഒരുപാട് സഹായകരമായിട്ടുണ്ട്. വ്യത്യസ്തമായ സംഗീതസൃഷ്ടികള്‍ കൊണ്ട് ഇന്ത്യന്‍ സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗോവിന്ദ് വസന്ത 'സര്‍ക്കീട്ടി'ലും തന്റെ സംഗീതവിസ്മയം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ബാലതാരമായ ഓര്‍ഹാന്‍, ദിവ്യ പ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം: അയാസ് ഹസന്‍, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റര്‍: സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനര്‍: രഞ്ജിത് കരുണാകരന്‍, കലാസംവിധാനം: വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: സുധി, ലൈന്‍ പ്രൊഡക്ഷന്‍: റഹിം പിഎംകെ, സിങ്ക് സൗണ്ട്: വൈശാഖ്, പിആര്‍ഒ: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍: ഇല്ലുമിനാര്‍ട്ടിസ്റ്റ്, സ്റ്റില്‍സ്: എസ്ബികെ ഷുഹൈബ്.
Content Highlights: Sarkeet Movie- heartwarming communicative of improbable enslaved betwixt struggling antheral and hyperactive child
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·